ഓണത്തിന് ഓൺലൈൻ ഗിഫ്റ്റ് ഹാമ്പറുമായി കുടുംബശ്രീ. ചിപ്‌സ്, ശർക്കര വരട്ടി, രണ്ട് തരം പായസം മിക്‌സ്, സാമ്പാർ മസാല തുടങ്ങി 9 ഇനം ഉത്പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറിന് 799 രൂപയും കൊറിയർ ചാർജുമാണുള്ളത്. കുടുംബശ്രീയുടെ പോക്കറ്റ് മാർട്ട് ആപ്പിലൂടെ ഓഗസ്റ്റ് 4 മുതൽ ഓർഡർ ചെയ്യാം.അയക്കുന്നവരുടെ ഫോട്ടോയും ഓണാശംസകളും അടങ്ങിയ കസ്റ്റമൈസ്ഡ് വിഷസ് കാർഡും ഹാമ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതേ ഇനം ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റ് സി.ഡി.എസുകൾ വഴിയും ബുക്ക് ചെയ്യാം. അതത് സി.ഡി.എസുകൾ കിറ്റുകൾ തയാറാക്കി 799 രൂപക്ക് വീട്ടിലെത്തിച്ച് നല്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2025