ദേശീയ ദിവ്യാംഗൻ ധനകാര്യ വികസന കോർപ്പറേഷൻ (NDFDC) വായ്പയെടുത്ത ഗുണഭോക്താക്കൾക്കായി ഉൽപ്പന്ന പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നു. ബീഹാറിലെ പാട്നയിൽ വെച്ച് ഓഗസ്റ്റ് 23 മുതൽ 31 വരെയാണ് മേള. തൊഴിൽ സംരംഭങ്ങളിലൂടെ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ഈ മേള അവസരമൊരുക്കും. മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരും മുൻപ് മേളയിൽ പങ്കെടുത്തിട്ടില്ലാത്തവരുമായ ഗുണഭോക്താക്കൾ, നിശ്ചിത അപേക്ഷാഫോറത്തിൽ പേരും മറ്റ് വിശദാംശങ്ങളും (UDID നമ്പർ നിർബന്ധം), ഉൽപ്പന്നങ്ങളുടെ ഫോട്ടോകളും ഓഗസ്റ്റ് 5-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി kshpwc2017@gmail.com യിലേക്ക് അയക്കണം. വിശദാംശങ്ങൾക്ക് www.hpwc.kerala.gov.in, ഫോൺ: 0471 2347768, 9497281896.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-08-2025