സാമൂഹ്യ നീതി വകുപ്പ് മുതിർന്ന പൗരന്മാർക്കായുള്ള നിലവിലെ വയോജന നയം കാലോചിതമായി പരിഷ്കരിച്ച് സംസ്ഥാന വയോജന നയം 2025 (കരട്) തയ്യാറാക്കിയിട്ടുണ്ട്. വയോജന നയത്തിന്റെ കരട് sjd.kerala.gov.in ൽ ലഭ്യമാണ്. ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം ആഗസ്റ്റ് 31 നകം നൽകാം. sjdgsection@gmail.com ലേക്കോ സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, 5-ാം നില, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ അറിയിക്കാം. ഫോൺ: 0471 – 2306040.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-07-2025