സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്മെന്റ് (സി.എം.ഡി) “മൈൻഡ്ഫുൾ ലീഡർഷിപ്പ് ഫോർ സെൽഫ് ആൻഡ് ടീംസ്” എന്ന വിഷയത്തിൽ ജൂലൈ 29 ന് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. വ്യക്തതയോടെയും, അനുകമ്പയോടെയും, ബോധപൂർവമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയും ടീമുകളെ നയിക്കുവാനും മൈൻഡ്ഫുൾ ലീഡർഷിപ്പിലൂടെ ബൗദ്ധിക ആരോഗ്യം മെച്ചപ്പെടുത്തുവാനും സഹായകരമാകാവുന്നതാണ് ഈ പരിശീലനം. തിരുവനന്തപുരം തൈക്കാടുള്ള സി.എം.ഡി യുടെ ഓഫീസിൽ നടക്കുന്ന ഈ പരിശീലനത്തിന് ജൂലൈ 24 നു മുൻപായി 8714259111, 0471 2320101 എന്നീ നമ്പറുകളിലോ www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-07-2025

sitelisthead