രണ്ടാം വർഷ ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം മെയ് 21ന് പ്രഖ്യാപിക്കും. ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കും. പ്ലസ് വൺ പ്രവേശനത്തിന് മേയ് 14 മുതൽ അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി മേയ് 20. മേയ് 24ന് ട്രയൽ അലോട്ട്മെന്റും ജൂൺ 2ന് ആദ്യ അലോട്ട്‌മെന്റും ജൂൺ 10ന് രണ്ടാം അലോട്ട്‌മെന്റും ജൂൺ 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23ന് പ്രവേശന നടപടികൾ പൂർത്തിയാക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-05-2025