പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ തൊഴിൽക്ഷമത വർധിപ്പിക്കുന്ന നൈപുണി പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം സെന്‍ററുകളില്‍ മെയ് 8 മുതൽ സൗജന്യമായി ലഭിക്കും.പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം മെയ് 15 വരെ ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കണം.

ഇന്റർവ്യൂ മെയ് 16, 17 തീയതികളിൽ നടക്കും. പരിശീലന ക്ലാസുകൾ മെയ് 21ന് ആരംഭിക്കും.സ്‌കൂൾ വേനൽക്കാലത്ത് ആഴ്ചയിൽ അഞ്ച് ദിവസം പരിശീലനം ഉണ്ടാകും. തുടർന്ന് ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു/പ്രാദേശിക അവധി ദിവസങ്ങളിലും ക്ലാസുകൾ നടത്തും. വിവരങ്ങൾക്ക്: 04712320826 അപേക്ഷാ ഫോറം: ssakerala.in/SDC_Application_2025_F.pdf

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-05-2025

sitelisthead