കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ മേരാ യുവ ഭാരത് വഴി ലേഹ്, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ പത്ത് ദിവസം താമസിച്ചു പഠിക്കാനും സേവന പ്രവർത്തനങ്ങൾക്കുമായി വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിലൂടെ യുവജനങ്ങൾക്ക് അവസരം. മേയ് 15 മുതൽ മേയ് 30 വരെ കേരളത്തിൽ നിന്ന് 15 പേർക്കും ലക്ഷദ്വീപിൽ നിന്ന് 10 പേർക്കും പങ്കെടുക്കാം. ശാരീരിക ക്ഷമതയുള്ള, 21നും 29നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. നെഹ്റു യുവ കേന്ദ്ര, എൻ എസ് എസ്, എൻ സി സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വോളണ്ടിയർമാർക്ക് മുൻഗണന. പ്രോഗ്രാമിന്റെ ചെലവുകൾ കേന്ദ്ര യുവജനകാര്യ മന്ത്രാലയം വഹിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: മെയ് 3, വിവരങ്ങൾക്ക്: 9447752234. mybharat.gov.in/mega_events/viksit-vibrant-village-program
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-04-2025