പട്ടികജാതി വികസന വകുപ്പ് പട്ടികജാതി–പട്ടികവർഗ്ഗ  ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ.ബി.ആർ അംബേദ്ക്കർ  മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അച്ചടി , ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്. 2023 ആഗസ്റ്റ് 16 മുതൽ 2024 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോർട്ടുകളും പ്രോഗ്രാമുകളുമാണ് അവാർഡിന് പരിഗണിക്കുക.  

അച്ചടി വിഭാഗം: അച്ചടി മാധ്യമങ്ങളിലെ വാർത്ത/ഫീച്ചർ/ പരമ്പര എന്നിവയുടെ 5 പകർപ്പുകൾ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം ലഭ്യമാക്കണം. അപേക്ഷകരുടെ ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം ലഭ്യമാക്കണം.

ദൃശ്യ വിഭാഗം: ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള എൻഡ്രികൾ ന്യൂസ് സ്റ്റോറിയോ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈർഘ്യമുള്ള വാർത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെൻററിയോ ആയിരിക്കണം. ഡിവിഡി ഫോർമാറ്റിലുള്ള എൻട്രി (5 കോപ്പികൾ), ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എൻഡ്രിയെക്കുറിച്ചുള്ള ലഘുവിവരണം, അപേക്ഷകരുടെ ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം ലഭ്യമാക്കണം.

ശ്രവ്യ വിഭാഗം: ശ്രവ്യ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാഡിന് പരിഗണിക്കും. പ്രോഗ്രാമിൻറ ലഘുവിവരണം, എൻട്രികൾ സിഡി യിലാക്കി, (5 കോപ്പികൾ) പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം അപേക്ഷകരുടെ ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം സമർപ്പിക്കണം .

എൻട്രികൾ നവംബർ 14 ന് മുൻപ്  ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, വെള്ളയമ്പലം, കവടിയാർ പി ഒ, തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്  www.scdd.kerala.gov.in സന്ദർശിക്കുക. ഫോൺ :0471-2315375

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2024

sitelisthead