സംസ്ഥാനത്ത് ദേശീയ ജന്തുജന്യരോഗ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ആടുവസന്തനിർമ്മാർജ്ജന യജ്ഞം ആരംഭിച്ചു. പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ടം ഒക്ടോബർ 18 മുതൽ നവംബർ 5 വരെ നടക്കും. 4 മാസത്തിനു മുകളിൽ പ്രായമുള്ള പതിമൂന്നര ലക്ഷത്തോളം ആടുകൾക്കും, 1500 ഓളം ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകും.
മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരും ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കർഷകരുടെ വീടുകളിൽ എത്തി സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നൽകും. കുത്തിവയ്പ്പിന്റെ വിവരങ്ങൾ ദേശീയതലത്തിലുളള ''ഭാരത് പശുധൻ'' പോർട്ടലിൽ റിപ്പോർട്ട് ചെയ്യും. സംസ്ഥാനമൊട്ടാകെ 1819 സ്‌ക്വാഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. 2030-തോടെ ആടുവസന്തരോഗം നിർമാർജനം ചെയ്യുവാനാണ് ഈ പദ്ധതി ലക്ഷ്യം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-10-2024