ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്‌കാരം ലക്ഷ്യമിട്ട് മൂന്നു സമിതികളെ സർക്കാർ നിയോഗിക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യസ രംഗത്ത് നിലവിലുള്ള ഡാറ്റകൾ പരിശോധിച്ച് പോരായ്മകൾ നികത്തി ഗുണമേന്മയും മികവും  ആർജിക്കുന്ന വിധത്തിൽ കാലാനുസൃത പരിഷ്‌ക്കാരം വരുത്തുന്നതിന്  ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷനെ സർക്കാർ  നിയോഗിക്കുകയാണ്. ഇതിന്റെ ചെയർമാൻ അംബേദ്ക്കർ സർവകലാശാലയുടെ  മുൻ വൈസ് ചാൻസിലർ ഡോ.ശ്യാം ബി. മേനോനാണ്.