അഞ്ച് വർഷത്തിനകം ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് പദ്ധതിയിൽ പൂർത്തിയായ 12,067 വീടുകളുടെ താക്കോൽ കൈമാറി.

ഭൂരഹിത-ഭവനരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിനു പുറമെ 17 ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2,62,131 വീടുകളാണ് സർക്കാർ നിർമിച്ചു നൽകിയത്. ഇതിനായി 8993 കോടി രൂപ ചെലവഴിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഉൾപ്പെടെ സമന്വയിപ്പിച്ചാണ് ഇത് നടപ്പാക്കിയത്.

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച 12,067 വീടുകളിൽ 10,058 എണ്ണം ലൈഫ് മിഷൻ മുഖേനയും 2,009 വീടുകൾ പി.എം.എ.വൈ. (നഗരം) പദ്ധതിയിലുമാണ് നിർമിച്ചത്. ഇവയിൽ 7,832 വീടുകൾ ജനറൽ വിഭാഗത്തിനും 3,358 വീടുകൾ പട്ടികജാതി വിഭാഗത്തിനും 606 വീടുകൾ പട്ടികവർഗ്ഗ വിഭാഗത്തിനും 271 വീടുകൾ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നത് 

പ്രസിദ്ധീകരിച്ച തീയ്യതി :20-09-2021

sitelisthead