മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയ്യാറായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷ ലിപി (ഫിംഗർ സ്പെല്ലിംഗ്) രൂപകല്പന ചെയ്തത്.

ലിപിയുടെ പ്രകാശനം മന്ത്രി ശ്രീ. ആർ. ബിന്ദു നിർവഹിച്ചു. ഏകീകൃത ആംഗ്യഭാഷ ലിപി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാപ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ചുണ്ടുകളുടെ ചലനം നോക്കിയും കൈകളിൽ എഴുതി കാണിച്ചുമാണ് ശ്രവണ പരിമിതരുമായി ആശയ വിനിമയം നടത്തിയിരുന്നത്. ഇതിലെ പരിമിതി അനുഭവിച്ചറിഞ്ഞ അധ്യാപകരും കുട്ടികളും കൂടി ചേർന്നാണ് ആംഗ്യഭാഷ ലിപി തയ്യാറാക്കിയത്. നിഷിനെ ലോക നിലവാരമുള്ള സ്ഥാപനമാക്കാൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.

ആൾ കേരള ഡെഫ് അസോസിയേഷന്റെ സഹകരണത്തോടെ നിഷിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെ യും 2014 മുതലുള്ള പരിശ്രമ ത്തിന്റെ വിജയമാണ് ആംഗ്യഭാഷ അക്ഷരമാല മലയാളത്തിലും സാദ്ധ്യമാക്കാനായത്.

പ്രസിദ്ധീകരിച്ച തീയ്യതി :01-10-2021

sitelisthead