Suggest a reform

Suggest a reform

  • Transport
    NR GOPINATH
    Establishing prepaid auto services at Railway Stations, Bus stands etc will be very much useful for passengers depending upon public transport system. Using of fare meters in autorickshaws may also be made compulsory for a comfortable and convenient local journeys by public.
  • Electronics & Information Technology
    roypampady
    സി-ഡിറ്റിന് നിര്‍മ്മിച്ച് നല്‍കുവാന്‍ സാധിക്കുന്ന വിവിധങ്ങളായ സോഫ്റ്റ വെയര്‍ സംവിധാനങ്ങളെപ്പറ്റി പബ്ലിക്കിന്റെ ഇടയിലേക്ക് കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യുവാന്‍ വേണ്ടി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഒരു പ്രത്യേക വിംഗ് രൂപീകരിച്ച്, ആധുനിക മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പ്രയോഗിച്ചാല്‍. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഒരു പത്ത് മടങ്ങ് വരുമാന സാധ്യതയും, അതോടൊപ്പം കൂടുതല്‍ പേര്‍ക്ക് ജോലി സാധ്യതയും ഈ മേഖലയില്‍ ഉണ്ടാകും എന്നത് തര്‍ക്കമറ്റകാര്യമാണ്.
  • Electronics & Information Technology
    roypampady
    കേരളാ ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ വാട്‌സാപ്പ് പോലെ ഒരു കേട്‌സാപ്പ് . കേരള ഗവണ്‍മെന്റ് എംപ്ലോയീസിനും, കൂടാതെ പബ്ലിക്കിനും വേണ്ടി ഒരു ആപ്പ് - വാട്‌സാപ്പ് മെസഞ്ചര്‍ പോലെ, മറ്റൊരു മെസഞ്ചര്‍ ആപ്പ് നിര്‍മ്മാച്ചാല്‍ നന്നായിരുന്നു. ഇതില്‍ കൂടുതല്‍ ഫെസിലിറ്റകളും കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായി.
  • Electronics & Information Technology
    roypampady
    കേരള ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ ഒരു കമ്പ്യൂട്ടര്‍ സൊസൈറ്റി തുടങ്ങുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം. ഉദ്ദേശ്യം:- 1. ഐ.ടി അധിഷ്ഠിതമായ വിവിധതരം ജോലികള്‍ ഏറ്റെടുത്ത് ചെയ്ത് അതില്‍ നിന്നും വരുമാനം കണ്ടെത്തി, യുവജനങ്ങള്‍ക്ക് ഉണര്‍വ് നല്‍കുക. 2. ഐ.ടി അധിഷ്ഠിത ജോലികള്‍ കണ്ടെത്തുന്നതിന് ഒരു വിദഗ്ധ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടീമീനെ തന്നെ നിയമിക്കുക. തുടക്കത്തില്‍ ഇന്ത്യക്കുള്ളിലുള്ള മാര്‍ക്കറ്റ് മതിയാകുമായിരിക്കും. 3. കേരള/കേന്ദ്ര ഗവണ്‍മെന്റിന്റെ സര്‍ട്ടിഫിക്കേഷനുള്ളവര്‍ക്ക് ഒരു മിനിമം തുക ഓഹരിയായി എടുത്ത് അംഗമാകുവാന്‍ സാധിക്കണം. പ്രായം 55 വയസില്‍ താഴെ. 4. ഓഹരിയുടമകളായ ഐടി വിദഗ്ധര്‍ക്ക് അവരുടെ വീട്ടില്‍ ഇരുന്നുതന്നെ വിവിധങ്ങളായ വര്‍ക്കുകള്‍ സൊസൈറ്റിക്ക് ചെയ്തു കൊടുക്കുവാന്‍ സാധിക്കും. അപ്പോള്‍ ഓഫീസ് സംവിധാനങ്ങളുടെ കാര്യമൊന്നും പ്രസക്തമല്ല. ബ്രോഡ്ബാന്‍ഡ് കണക്ഷനും ഒരു കമ്പ്യൂട്ടറും മാത്രം ഉണ്ടെങ്കില്‍ ജോലി നടക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ കേരള യുവജനങ്ങള്‍ക്ക് ഒരു പ്രതീക്ഷ ഐ.ടി മേഖലയില്‍ നിന്നുണ്ടാവും.
  • Science & Technology
    Oyur Ranjith
    ഇന്ധന ചിലവ് വർദ്ധിച്ചു വരുന്ന കാലത്ത് നമ്മുടെ പോതുഗതാഗത രംഗം KSRTC പൂർണമായും വൈദ്യുതി ഉപയോഗിച്ച് ഓടിക്കാൻ കഴിഞ്ഞാൽ അത് നേട്ടമായിരിക്കും നിലവിൽ നമ്മൾ ഉപയോഗിക്കുന്ന ചാർജ് ചെയ്തുള്ള വാഹനം അല്ല വേണ്ടത് നേരിട്ട് വൈദ്യുത ലൈനിൽ നിന്നും വണ്ടിയിലേക്ക് വൈദ്യുതി കടത്തി വിട്ട് ഉപയോഗിക്കുന്ന ബസ്സുകൾ. വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ മാത്രം ബാറ്ററി ഉപയോഗിച്ച് ഓടിക്കുക. വൻതോതിൽ നമ്മുടെ സമ്പത്ത് ഇന്ധനത്തിനായി ചിലവിടേണ്ട ആവശ്യം വരില്ല എല്ലാ ബസ്സും കളും സൗരോർജ പാനൽ സ്ഥാപിച്ചാൽ അതിൽ നിന്നും അധികം ആയി വരുന്ന വൈദ്യുതി ഇതേ ഇലക്ട്രിക് സംവിധാനത്തിൽ കയറ്റി വിടാനും കഴിയും
  • Water Resources
    Oyur Ranjith
    Can you share this my friend ബഹുമാനപ്പെട്ട കേരള സംസ്ഥാനഭരണ കർത്താക്കളെ ഇതോന്ന് ശ്രദ്ധിക്കണേ...... നിങ്ങൾക്ക് അനേകം പേരുടെ ജീവൻ രക്ഷിക്കാൻ കഴിയും. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്ത് കേരളത്തിൽ ലഭിക്കുന്നത് ശരാശരി 2300- 2320 മില്ലിലിറ്റർ മഴയാണ് ഇത് ആകെ ലഭിക്കുന്ന മഴയുടെ ഏകദേശം 67-69 ശതമാനത്തോളം  15-17 ശതമാനത്തോളം ഒക്ടോബർ മുതൽ ഡിസംബർ വടക്കു–കിഴക്കൻ കാലവർഷത്തിൽ നിന്നുമാണ് ലഭിക്കുന്നത്. 13-15 ശതമാനത്തോളം മഴ തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങുന്നതിനു മുമ്പുള്ള വേനൽമഴയിൽ നിന്നുമാണ്. മറ്റ് സമയത്ത് 1-3 ശതമാനം. ശരാശരി 280-290 സെന്റി മീറ്ററോളമാണ് കേരളത്തിൽ ഒരു വർഷം ആകെ ലഭിക്കുന്ന മഴ.  ആയിരം ചതുരശ്രയടി വിസ്തീർണമുള്ള പുരപ്പുറത്ത് 2.8-3.3 ലക്ഷം ലിറ്റർ മഴവെള്ളം ഒരു വർഷം വീഴുന്നു. അത് മുഴുവൻ ഭൂമിയുടെ ആഴത്തിലെ ജലവിതാനത്തിൽ എത്തിക്കാൻ കഴിഞ്ഞാൽ കേരളത്തിലെ മുഴുവൻ വാട്ടർ ലെവലും ഒരു വർഷം കോണ്ട് ഉയർത്താം. കേരളത്തിന്റെ പശ്ചിമഘട്ട മേഖലയിൽ നിന്ന് വേനൽക്കാലത്ത് പോലും നീരൊഴുക്ക് ഉള്ള സ്ഥലങ്ങളിൽ നിന്നും വലിയ ജലസംഭരണികളിലെയ്ക്ക് ശുദ്ധ ജലം ശേഖരിച്ചു മധ്യകേരളത്തിലൂടെ തീരപ്രദേശങ്ങളിൽ വരെ എത്തുന്ന തരത്തിൽ ഒരു ശുദ്ധ ജല ശൃംഖല മാത്രം നിർമ്മിച്ചാൽ മറ്റ് ജലവിതരണ സംവിധാനം പോലെ വൈദ്യുതി ഉപയോഗിക്കേണ്ടി വരില്ല പൈപ്പുകളുടെ തുടക്കത്തിൽ തന്നെ ജലം (വലിയ കാർബൺ ബ്ളോക്ക് ശുദ്ധമായ കരി ഉപയോഗിച്ച്) ഫിൽറ്റർ ചെയ്തു ജലം ഉള്ളിലെയ്ക്ക് എത്തുന്നതോടെ കുടിവെള്ളം 365 ദിവസവും തടസം കൂടാതെ ലഭ്യമാക്കാൻ ആകും. മറ്റ് ജലവിതരണ സംവിധാനങ്ങളെക്കാൾ അൽപ്പം കൂടിയ വില ഈടാക്കുന്നത് നന്നായിരിക്കും ഇല്ലെങ്കിൽ ഈ ജലവും ആളുകൾ കുളിക്കാനും കഴുകാനും ടോയ്‌ലറ്റിൽ ഒഴുക്കാനും ഉപയോഗിക്കും. കുടിവെള്ളത്തിനായി പ്രത്യേകം പൈപ്പ് ലൈൻ വേണം ഒരിക്കലും സൗജന്യമായി കോടുക്കരുത് കുടിവെള്ള ദൗർലഭ്യം നേരിടുന്ന പ്രദേശത്ത് ക്യത്യമായ അവലോകനത്തിൽ മാത്രം പൈപ്പുകൾ സ്ഥാപിക്കുക. സംസ്ഥാനത്ത് വീഴുന്ന മഴയുടെ സിംഹഭാഗവും 2 ദിവസത്തിനകം അറബിക്കടലിൽ ചെല്ലുന്നു എന്നത് മനസിലാക്കി ആ വേഗത കുറച്ച് കോണ്ടുവരാൻ ശ്രമിച്ചാൽ വരും നാളുകളിൽ ഉണ്ടാകാൻ ഇടയുള്ള വൻവരൾച്ചയിൽ കോടിക്കണക്കിന് ആളുകൾ മരിക്കുന്നത് തടയാൻ ദീർഘ വീക്ഷണത്തോടെ നടപടി എടുത്ത നിങ്ങളെ അവർ ആരാധിക്കും സ്വന്തം കാര്യമാണ് നിങ്ങൾക്ക് വലുതെങ്കിൽ I am sorry. ഓയൂർ രഞ്ജിത്ത്
  • Health & Family Welfare
    JIJITH V
    The reason for the spread of epidemics in our state is plastic waste pile and sewage.Therefore, personal hygiene should be given to the subject matter of hygiene. Make the premises cleaner