
ശ്രീ. കെ. രാധാകൃഷ്ണൻ
നിയമസഭ മണ്ഡലം : ചേലക്കര
വകുപ്പുകൾ :ദേവസ്വം, പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ പാർലമെന്ററികാര്യം
15-ാമത് കേരള നിയമസഭയിൽ സിപിഐഎം പ്രതിനിധിയായി ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ ശ്രീ കെ. രാധാകൃഷ്ണൻ നിലവിൽ ദേവസ്വം, പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ പാർലമെന്ററികാര്യ വകുപ്പ് മന്ത്രിയാണ്. എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന ശ്രീ കെ. രാധാകൃഷ്ണൻ കേരള വർമ കോളേജ് യുണിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രട്ടറി, തൃശൂർ ജില്ല സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളിൽ എസ്എഫ്ഐയിലും ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ ഡിവൈഎഫ്ഐയിലും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.(എം.) സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗ്രന്ഥശാല സംഘം, സമ്പൂർണ സാക്ഷരത യജ്ഞം എന്നിവയിൽ അദ്ദേഹം സജീവ പ്രവർത്തകനായിരുന്നു. ഇ. കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമം, യുവജന കാര്യ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. കെ. രാധാകൃഷ്ണൻ 2001-2006 കാലയളവിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു. 2006-2011 നിയമസഭയുടെ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹം ദളിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുകൂടിയാണ്.
വിലാസവും ഫോൺ നമ്പറുകളും
ഓഫീസ് | റസിഡൻസ് | സ്ഥിര വിലാസം |
റൂം നമ്പർ. 100 വെബ്സൈറ്റ് |
എസ്സെഡെൻസ് ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദൻകോട് തിരുവനന്തപുരം |
വടക്കേവളപ്പിൽ ഹൗസ് തൊണ്ണൂർക്കര പി ഒ ടെലക്കര തൃശ്ശൂർ |
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ
തസ്തിക | പേര് | ഓഫീസ് | മൊബൈൽ |
പ്രൈവറ്റ് സെക്രട്ടറി | ഡോ. എ സമ്പത്ത് | 0471- 2518404 | 9447066840 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീമതി. അനിത വി. കെ. | 0471- 2518414 | 9497851514 |
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി | ശ്രീ. ഷാജി ശങ്കർ വി. എൻ. | 0471- 2517290 | 9447477143 |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. വിജേഷ് ടി. | 0471- 2518126 | 9567206465 |
അസ്സിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി | ശ്രീ. അനൂപ് പി. കെ. | 0471- 1518945 | 9447553348 |
പേഴ്സണൽ അസിസ്റ്റന്‍റ് | ശ്രീ. ഷിബു എസ്. | 0471- 2517226 | 9947020789 |
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്‍റ് | ശ്രീമതി. ഉഷ വി. സി. | 0471- 2518125 | 9656004645 |
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്‍റ് | ശ്രീ സന്തോഷ് സി സി | 9495504858 |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 20-04-2023
ലേഖനം നമ്പർ: 234