പട്ടിക ജാതി/വർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് സൗജന്യ പൈലറ്റ് പഠനത്തിനുള്ള അവസരസമൊരുക്കുന്ന പദ്ധതിയാണ് വിംഗ്‌സ്. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പൈലറ്റ് പഠനത്തിന് യോഗ്യത നേടുന്ന പട്ടിക വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ കോഴ്സിന്റെ മുഴുവൻ തുകയും സർക്കാർ വഹിയ്ക്കും. ഏവിയേഷൻ അക്കാദമിയിൽ പട്ടികവിഭാഗത്തിൽ നിന്ന് യോഗ്യത നേടിയ അർഹതയുള്ള ഒരു വിദ്യാർത്ഥിയുടെ മുഴുവൻ ഫീസും മുൻപ് സർക്കാർ ഏറ്റെടുത്തിരുന്നു. ഇത്തവണ അഞ്ച് വിദ്യാർത്ഥികളാണ് എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ കോഴ്സിന് യോഗ്യത നേടിയത്. താമസവും ഭക്ഷണവും ഉൾപ്പെടെ 30 ലക്ഷം രൂപയാണ് പഠനം പൂർത്തിയാക്കാൻ വേണ്ടത്.

വിങ്സ് പദ്ധതി ആരംഭിച്ചശേഷമുള്ള ആദ്യ അഞ്ചുപേരുടെ പഠന ചെലവാണ് പട്ടികജാതി വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. പൈലറ്റ് കോഴ്സിന് വരും വർഷങ്ങളിൽ യോഗ്യത നേടുന്ന പട്ടികവിഭാഗക്കാരായ എല്ലാ വിദ്യാർത്ഥികളുടേയും ഫീസ് സർക്കാർ വഹിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11

ലേഖനം നമ്പർ: 575

sitelisthead