ഇന്ത്യയിലെ ഏറ്റവും മനോഹരവും ജനപ്രിയവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കേരളം വ്യാവസായിക വികസനത്തിലും ആളോഹരി വരുമാനത്തിലും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കയർ, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, കശുവണ്ടി, കാപ്പി, റബ്ബർ എന്നിവയുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണ് കേരളം.

ഉയർന്ന സാക്ഷരത നിരക്ക്, ഉയർന്ന ആയുർദൈർഘ്യം, ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ച, ഉയർന്ന സ്ത്രീ പുരുഷ അനുപാതം എന്നിങ്ങനെ  മാനവ വികസന സൂചകങ്ങളിൽ കേരളം മുന്നിലാണ്.  590 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന തീരപ്രദേശമുള്ള കേരളം തുറമുഖ വ്യവസായത്തിന് ഏറ്റവും യോജിച്ച ഇടങ്ങളിലൊന്ന് കൂടിയാണ്. 

അടിസ്ഥാന സൗകര്യ വികസനത്തിന്റെ അതിവേഗ പാതയിലാണ് കേരളം. കൊച്ചി മെട്രോ കേരളത്തിന്റെ മുഖച്ഛായയ്ക്ക് പുതിയൊരു മുഖം നൽകിയെങ്കിൽ കെ- റെയിൽ പദ്ധതി കേരളത്തിന് മറ്റൊരു മുഖം നൽകുമെന്നതിൽ സംശയമില്ല. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിങ്ങനെ നാല് വിമാനത്താവളങ്ങളും കേരളത്തിനുണ്ട്. നിരവധി ബീച്ചുകൾ, വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ, കായൽ, ഹിൽ സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കേരളം. 

ഒന്നര ലക്ഷത്തിലധികം ജീവനക്കാർ ആയിരക്കണക്കിന് ഐടി കമ്പിനികളിലായി കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഐടി ഹബ്ബായി കേരളവും മാറിയിരിയ്ക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളും ഉയർന്ന സാക്ഷരതയും കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലനിർത്തുന്നു. സ്ത്രീശാക്തീകരണവും ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമിട്ടാരംഭിച്ച കുടുംബശ്രീ പദ്ധതി ലോകത്തിലെ തന്നെ മികച്ച സ്ത്രീ മുന്നേറ്റ സംവിധാനങ്ങളിലൊന്നാണ്. 

അടിസ്ഥാന സൗകര്യ വികസനത്തിന്റെയും മറ്റു വികസന സൂചികകളുടെയും കാര്യത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിൽ നിൽക്കുന്ന കേരളത്തിലെ ഉയർന്ന വിദ്യാഭ്യാസ സാമൂഹിക നിലവാരവും തീരപ്രദേശം മുതൽ മലയോരം വരെ ബന്ധിപ്പിയ്ക്കുന്ന പാതയോരങ്ങളും മെട്രോയും റെയിലും വിമാനത്താവളങ്ങളും കേരളത്തിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിയ്ക്കുന്നതിൽ പ്രധാന പങ്കു വഹിയ്ക്കുന്നു. സുസ്ഥിര വികസനത്തിലൂന്നിയുള്ള ഒട്ടേറെ വ്യവസായിക പദ്ധതികളിലാണ് കേരളത്തിൽ ആരംഭഷഹ്‌ട്ടുള്ളത്. വ്യവസായ സംരംഭകരുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാണ് കേരളം എന്നതിൽ നമുക്ക് അഭിമാനിയ്ക്കാം. ഇനിയും ഒട്ടേറെ രംഗങ്ങളിൽ നമുക്ക് ഒരുമിച്ചു മുന്നേറാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2021

sitelisthead