ആമുഖം
സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലെ അഴിമതി പ്രതിരോധിക്കുന്നതിനുള്ള പ്രധാന സംവിധാനമാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ. കേരള സര്‍ക്കാറിന്റെ സർക്കാർ ഉത്തരവ് ജി. ഒ (എം.എസ്) നം 525/64/ ആഭ്യന്തരം, തീയതി 21/12/1964 പ്രകാരം പോലീസിലെ എക്‌സ് ബ്രാഞ്ചിന് പകരമായി വിജിലന്‍സ് ഡിവിഷന്‍ എന്ന പേരിലും, ഒരു ഡയറക്ടറുടെ ഭരണപരമായ നിയന്ത്രണത്തിലും ഉള്ള ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിന് ഉത്തരവായി. പ്രസ്തുത വിജിലന്‍സ് ഡിവിഷന്‍, സര്‍ക്കാര്‍ കത്ത് നം 5520/എ1/75 വിജിലന്‍സ്, തീയതി 27/08/1975 പ്രകാരം വിജിലന്‍സ് വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് നം (പി) 15/97 വിജിലന്‍സ്, തീയതി 26/03/1997 അനുസരിച്ച് വകുപ്പിന്റെ പേര് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എന്ന് മാറ്റപ്പെടുകയും ചെയ്തു. വകുപ്പിന്റെ പ്രധാന ചുമതലകള്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരുള്‍പ്പെടെയുള്ള പൊതുസേവകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിൽപ്പെടുന്നവർക്കെതിരെയുള്ള ആരോപണങ്ങളില്‍ ബ്യൂറോ വിശദമായ അന്വേഷണം നടത്തുന്നു. പി.സി ആക്ട് 1988ൽ നിര്‍വ്വചിച്ചിട്ടുള്ളതുപോലെയുള്ള, പൊതു സേവകരുടെ ദുര്‍നടപടികള്‍. പൊതുജനസേവകരുടെ സത്യസന്ധമല്ലാത്ത അല്ലെങ്കിൽ തെറ്റായ പെരുമാറ്റം അല്ലെങ്കിൽ അധികാര ദുർവിനിയോഗം. ഉത്തരവാദിത്വങ്ങളിലെ ഗുരുതരമായ കൃത്യവിലോപമോ ഉപേക്ഷയോ. 50,000/- രൂപയില്‍ കൂടുതലായ പൊതുമുതലിന്റെ ദുരുപയോഗം. വരുമാനത്തിന്റെ ലഭ്യമായ ഉറവിടങ്ങള്‍ക്ക് ആനുപാതികമല്ലാതെയുള്ള സമ്പത്തിന്റെ സമാഹരണം. പൊതുഖജനാവിന്റേയോ പൊതുമുതലിന്റേയോ ദുരുപയോഗം. അഴിമതി നിവാരണ വിജിലൻസ് പ്രവർത്തനം വിജിലന്‍സ് കേസ്സുകളില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് പുറമെ ബ്യൂറോ രഹസ്യ പരിശോധനകളും, സ്വകാര്യമായ പരിശോധനകളും, അപ്രതീക്ഷിത പരിശോധനകളും നടത്തുന്നു. അഴിമതിക്കാരായ ഉദ്ദ്യോഗസ്ഥരെക്കുറിച്ചുള്ള രഹസ്യറിപ്പോര്‍ട്ടുകൾ ബ്യൂറോ ശേഖരിക്കുകയും അവ സംബന്ധിച്ച വ്യവഹാര കുറിപ്പുകള്‍ സൂക്ഷിക്കുകയും ചെയ്യുന്നു.
വകുപ്പിന്റെ ഘടന
| ശ്രീ. പിണറായി വിജയൻ മുഖ്യമന്ത്രി | മൂന്നാം നില, നോർത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് തിരുവനന്തപുരം - 695001 ടെലിഫോൺ: 0471- 2332184 0471- 2333241 0471- 2333610 ഫാക്സ്: 0471- 2333489 ഇ-മെയിൽ: chiefminister@kerala.gov.in വെബ്‌സൈറ്റ്:www.keralacm.gov.in |
| വകുപ്പ് | വിജിലന്‍സ്,സെക്രട്ടേറിയറ്റ്തിരുവനന്തപുരം |
| അഡീഷണല്‍ ചീഫ് സെക്രട്ടറി | ശ്രീ. ടി. കെ. ജോസ് ഐ എ എസ് റൂം നമ്പർ: 357 (എ) & 358 മെയിൻ ബ്ലോക്ക് സെക്രട്ടറിയേറ്റ് തിരുവനന്തപുരം ഫോൺ: 0471-2333174/2518455 ഫാക്സ്: 0471- 2327395 ഇ-മെയിൽ: acs.home@kerala.gov.in/ acs.wrd@kerala.gov.in |
| വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ | ഡയറക്ടർ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പി.എം.ജി തിരുവനന്തപുരം ഫോൺ: 0471- 2303220, 2303854 ഫാക്സ്: 0471- 2305033 ഇ- മെയിൽ: dir.vacb@kerala.gov.in |
| വെബ്‌സൈറ്റ് | https://vigilance.kerala.gov.in/ |
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ
| നമ്പർ | സെക്ഷനുകൾ | ഫോൺ നമ്പര്‍ |
| 1 | വിജലന്‍സ് (എ) വകുപ്പ് | 0471-2518081 |
| 2 | വിജലന്‍സ് (ബി) വകുപ്പ് | 0471-2518022 |
| 3 | വിജലന്‍സ് (സി) വകുപ്പ് | 0471-2518350 |
| 4 | വിജലന്‍സ് (ഡി) വകുപ്പ് | 0471-2518403 |
| 5 | വിജലന്‍സ് (ഇ) വകുപ്പ് | 0471-2518196 |
| വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ | http://www.keralavigilance.org |
വിജിലന്‍സ് അന്വേഷണം:- ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുന്നതിനനുസരിച്ചാണ് വിജിലന്‍സ് അന്വേഷണവും നടത്തുന്നത്. ബ്യൂറോ സ്വന്തം നിലയില്‍ ഒരു വിജിലന്‍സ് അന്വേഷണവും നടത്തുന്നില്ല. (ii) അപ്രതീക്ഷിത പരിശോധനകള്‍: - വ്യക്തമായ ഉറവിടമുള്ള റിപ്പോര്‍ട്ടുകളോ, പരാതികളോ ലഭിക്കുന്ന പക്ഷം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്വന്തം നിലയില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തുന്നു. (iii) ത്വരിത പരിശോധനകള്‍:- ഒരു വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം സര്‍ക്കാരിന് മാത്രമാണുള്ളത്. ഒരു വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാതെ തന്നെ പലപ്പോഴും സര്‍ക്കാര്‍ ചില പരാമര്‍ശങ്ങള്‍ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനുമായി ബ്യൂറോയ്ക്ക് അയയ്ക്കാറുണ്ട്. വിജിലന്‍സ് അന്വേഷണത്തിനുള്ള കര്‍ക്കശമായ ഉത്തരവില്ലാതെ തന്നെ കോടതികളും ധാരാളം പരാമര്‍ശങ്ങള്‍ അയയ്ക്കാറുണ്ട്. അത്തരം പരാമര്‍ശങ്ങളില്‍ പരാതിയിലെ ഉള്ളടക്കത്തിന്റെ യാഥാര്‍ത്ഥ്യം പ്രഥമദൃഷ്ട്യാ ഉറപ്പിക്കുന്നതിന് നടപടികൾ ആവശ്യമാണ്. ഇതിനായി അടിസ്ഥാന സത്യങ്ങള്‍ സാധാരണയായി പരിശോധിക്കുന്നതാണ്. കോടതിയും സര്‍ക്കാരും അധികാരപ്പെടുത്തുന്ന പരാമര്‍ശങ്ങളിലെല്ലാം വിശദമായ വിജിലന്‍സ് അന്വേഷണം നടത്തുന്നത് കോടതി / സര്‍ക്കാരിനുള്ള മറുപടി വളരെക്കാലം താമസിക്കുന്നതിന് ഇടയാക്കും. ആയതിനാല്‍ "ത്വരിത പരിശോധന" എന്ന ഒരു പുതിയ നടപടിക്രമം 01/10/2008 മുതല്‍ ആരംഭിച്ചിട്ടുണ്ട്. ത്വരിത പരിശോധന പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ള സമയപരിധി 45 ദിവസമോ അല്ലെങ്കില്‍ കോടതി/ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അത്രയും സമയമോ ആയിരിക്കും. (iv) വിജിലന്‍സ് കേസുകള്‍: - വിജിലന്‍സ് അന്വേഷണം രഹസ്യ പരിശോധന, അപ്രതീക്ഷിത പരിശോധന, ത്വരിത പരിശോധന എന്നിവ നടത്തിയതിന് ശേഷവും സര്‍ക്കാര്‍ ജീവനക്കാര്‍ കൈകൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതായ വിവരങ്ങള്‍ ലഭിക്കുകയോ സര്‍ക്കാര്‍ ജീവനക്കാരുടെ കുറ്റകരമായ ദുര്‍നടപടിക്ക് പ്രഥമ ദൃഷ്ട്യാ തെളിവ് കണ്ടെത്തുന്ന പക്ഷം 1988ലെ പി.സി ആക്ട് അനുസരിച്ച് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസുകള്‍ രജിസ്‌ററര്‍ ചെയ്യുന്നതാണ് അഴിമതിക്കാരായ ഉദ്ദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങളും ബ്യൂറോ ശേഖരിക്കുകയും മതിയായ പ്രധാന വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിയമനടപടിയിലേക്ക് കടക്കുകയും ചെയ്യുന്നതാണ്. വിചാരണ കേസുകള്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ചാര്‍ജ്ജ് ഷീറ്റ് നല്‍കുന്ന വിജിലന്‍സ് കേസുകളുടെ വിചാരണയ്ക്ക് മാത്രമായി സംസ്ഥാനത്ത് നാല് പ്രത്യേക കോടതികള്‍ പ്രവര്‍ത്തിക്കുന്നു. നിരപരാധിയെന്ന വിധി കല്പിക്കലില്‍ അവസാനിക്കുന്ന ഓരോ കേസിലും അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസരം പരിശോധിക്കുകയും, അപ്പീല്‍ ആവശ്യമായ പക്ഷം നടപടി കൈക്കൊള്ളുകയും ചെയ്യുന്നതാണ്. വിജിലന്‍സ് ട്രിബ്യൂണലുകളുടെ അന്വേഷണം ബ്യൂറോയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരിഗണനയ്ക്കായി അയക്കുന്നു. വലിയ തോതിലുള്ള ശിക്ഷ നല്‍കുന്നതിന് അധികാരപ്പെടുത്തുന്ന അച്ചടക്ക നടപടി ക്രമങ്ങളിന്മേല്‍ അന്വേഷണം നടത്തുന്നതിനായി തിരുവനന്തപുരത്തും കോഴിക്കോടുമായി രണ്ട് വിജിലന്‍സ് ട്രിബ്യൂണലുകള്‍ ഉണ്ട്. ട്രിബ്യൂണലുകള്‍ അന്വേഷണം പൂര്‍ത്തിയാക്കിയതിനുശേഷം സര്‍ക്കാരിന്റെ അന്തിമതീരുമാനത്തിനായി അതിന്റെ നിര്‍ദ്ദേശങ്ങള്‍ സഹിതം റിപ്പോര്‍ട്ട് നേരിട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നു. വിജലന്‍സ് (എ) വകുപ്പ് വിജിലന്‍സ് (ബി) വകുപ്പ് വിജിലന്‍സ് (സി) വകുപ്പ് വിജിലന്‍സ് (ഡി) വകുപ്പ് വിജിലന്‍സ് (ഇ) വകുപ്പ് 1. പി.സി. ആക്ട് ആന്റ് ജനറല്‍ ഇഷ്യൂസിനു കീഴില്‍ മന്ത്രിമാര്‍, എം.പിമാര്‍ എം.എല്‍.എമാര്‍ എന്നിവര്‍ക്കെതിരായ അന്വേഷണ കമ്മീഷനുകളുടെ പേപ്പറുകള്‍. 2. റവന്യൂവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ (ലാന്റ് റവന്യൂ, ലീഗല്‍ മെട്രോളജി, ദേവസ്വം, സര്‍വ്വേ ആൻഡ് ലാന്റ് റെക്കോര്‍ഡ്‌സ് തുടങ്ങിയവ) 3. സെക്രട്ടേറിയേറ്റ്, പി.ആര്‍.ഡി ഉള്‍പ്പെടെ, നിയമവകുപ്പും, ധനകാര്യ വകുപ്പും. 4. സാംസ്‌കാരികകാര്യ വകുപ്പ്, പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ്, ഐ.എം. ഡി. 5. വകുപ്പിന്റെ പലവകയായ പേപ്പറുകള്‍. 6. വനം, വന്യജീവി വകുപ്പ്. 7. തദ്ദേശ സ്വയംഭരണ (ഗ്രാമവികസന) വകുപ്പ്. 8. പൊതുമരാമത്ത് വകുപ്പ്. 9. ടൂറിസം വകുപ്പ്. 10.മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഡേറ്റാ കളക്ഷന്‍. 11.വിജിലന്‍സ് വകുപ്പ് 12.വകുപ്പിന്റെ പൊതു അവലോകനം. 13. വസ്തുവക സ്റ്റേറ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റുകളുടെ റിപ്പോര്‍ട്ടിന്റെ നിരീക്ഷണം.