ആമുഖം
സെക്രട്ടേറിയറ്റിലെ ജലവിഭവ വകുപ്പ്, ബന്ധപ്പെട്ട കീഴിലുള്ള വകുപ്പുകലുടെ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നു. വകുപ്പിന്റെ ഭരണ തലവന്‍ മന്ത്രിയും ഭരണാധികാരി ഗവണ്‍മെന്‌റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്. വകുപ്പിന്റെ ഘടന, ഉദ്ദ്യോഗസ്ഥരുടെ പട്ടികയും മേല്‍വിലാസവും പരിപാടികള്‍, പദ്ധതികള്‍, പുതിയ സര്‍ക്കാരി# ഉത്തരവുകള്‍ നേട്ടങ്ങള്‍, വിജയകഥകള്‍ എന്നീ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തന ലക്ഷ്യവും ദീര്‍ഘദര്‍ശനവും എല്ലാ ജനങ്ങള്‍ക്കും ജലലഭ്യതയെന്ന അവകാശം യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നത് ഉറപ്പാക്കുക. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഈ സത്യത്തെ ആധാരമാക്കിയിട്ടുള്ളതാണ് സംസ്ഥാനത്തിന്റെ ഭൗതികവും പാരിസ്തികവുമാ സാമൂഹികവു#ായ ചുറ്റുപാടില്‍ നിന്നുകൊണ്ട് കുടിവെള്ളം കൃഷി ഊര്‍ജ്ജ ഉത്പാദനം, വ്യവസായം എന്നിവയ്ക്കുള്ള ആവശ്യകത നിറവേറ്റിക്കൊണ്ടുമാത്രമേ ഇത് നേടുവാന്‍ കഴിയൂ അതേ സമയം വരാനിരിക്കുന്ന തലമുറകള്‍ കൂട്ടി ഈ വിലയേറിയ വിഭവം സുസ്ഥിരമായി നിലനില്‍ക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജലനയത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരള ജല അതോറിറ്റിയിലെ ജന സൗഹൃദപരവും, ശക്തവമായ ഒന്നാക്കി മാറ്റുന്നതനായി, ഇതിനെ ശക്തിപ്പെടുത്തുവാനും പുന സംഘടിപ്പിക്കുന്നതിനുള്ള വലിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട് ഇതിന്റെ ഭാഗമായി സിറ്റിസണ്‍ ചാര്‍ട്ടര്‍ പ്രകാശനം ചെയ്തു. പുതിയ ചുവടുവയ്പുകളില്‍ ചിലത് 7 ദിവസത്തിനുള്ളില്‍ പുതിയ കണക്ഷന്‍ റവന്യൂ വരുമാന ശേഖര സൗകര്യങ്ങള്‍ 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍, ശരിയായ സംരക്ഷണത്തിനുള്ള ......... എന്നിവയാണ് അതോറിറ്റിയുടേയം ഉപഭോക്താക്കളുടെയും മനോഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ പദ്ധതികളുടെ തെരഞ്ഞെടുപ്പ്, നടത്തിപ്പ് കമ്മീഷനിംഗ് എന്നിവയ്ക്ക് മുന്‍ഗണനാ സംവിധാനം നടപ്പില്‍ വരുത്തിയിട്ടുണ്ട്. പദ്ധതികളുടെ സമയ ബന്ധിതമായ പൂര്‍ത്തിയാക്കലിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്
വകുപ്പിന് കീഴിലുള്ള സഹ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ സംഘടനകള്‍
1. ജലസേചന വകുപ്പ്
2. കേരള ജല അതോറിറ്റി
3. ഭൂഗര്‍ഭജാല വകുപ്പ്
4. ജലനിധി
5. കേരള കമാന്റ് ഏരിയാ വികസന അതോറിറ്റി
6. KIIDC
വകുപ്പിന്റെ ഘടന
| ശ്രീ. റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ് മന്ത്രി | റൂം നമ്പർ 129 രണ്ടാം നില നോർത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം ഫോൺ: 0471-2333487 മൊബൈൽ : 9400099333 ഇ-മെയിൽ: min.irr@kerala.gov.in |
| വകുപ്പ് | ഒന്നാം നില, വടക്കേ ബ്ലോക്ക്, സെക്രട്ടേറിയറ്റ്,തിരുവനന്തപുരം |
| ശ്രീ. ടി. കെ. ജോസ് ഐ എ എസ് അഡീഷണൽ ചീഫ് സെക്രട്ടറി | റൂം നമ്പർ: 357 (എ) & 358 മെയിൻ ബ്ലോക്ക് സെക്രട്ടറിയേറ്റ് തിരുവനന്തപുരം ഫോൺ: 0471-2333174/2518455 ഫാക്സ്: 0471- 2327395 ഇ-മെയിൽ: acs.home@kerala.gov.in/ acs.wrd@kerala.gov.in |
| ശ്രീ. പ്രണബ്ജ്യോതി നാഥ് ഐ.എ.എസ് സെക്രട്ടറി | റൂം നമ്പർ 373 രണ്ടാം നില മെയിൻ ബ്ലോക്ക് സെക്രട്ടേറിയറ്റ് തിരുവനന്തപുരം ഫോൺ: 0471-2518822 മൊബൈൽ: 9937300864 ഇ-മെയിൽ: secy.wrd@kerala.gov.in |
| വെബ്‌സൈറ്റ് | www.kwa.kerala.gov.in |
ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ
| അഡീഷണല്‍ സെക്രട്ടറി, ജല വിഭവങ്ങള്‍ | ഫോണ്‍ നം. 0471-2324070, 2518769 |
| ജോയിന്റ് സെക്രട്ടറി, ജല വിഭവങ്ങള്‍ | ഫോണ്‍ നം. 0471-2335926, 2518915 ഫാക്‌സ്: 0471-2335926 |
| ജോയിന്റ് സെക്രട്ടറി, ജല വിഭവങ്ങള്‍ | ഫോണ്‍ നം. 0471-2517210 മൊബൈല്‍: 9446395770 |
| ജോയിന്റ് സെക്രട്ടറി, ഫിനാന്‍സ് വകുപ്പ് | ഫോണ്‍ നം. 0471- 2518745 |
| ഡെപ്യൂട്ടി സെക്രട്ടറി, ജല വിഭവങ്ങള്‍ | ഫോണ്‍ നം. 0471-2518264 |
| ഡെപ്യൂട്ടി സെക്രട്ടറി, ജല വിഭവങ്ങള്‍ | ഫോണ്‍ നം. 0471-2518143 |
| Under സെക്രട്ടറി, ജല വിഭവങ്ങള്‍ | ഫോണ്‍ നം. 0471-2518965 |
| Under സെക്രട്ടറി, ജല വിഭവങ്ങള്‍ | ഫോണ്‍ നം. 0471-2518581 |
| Under സെക്രട്ടറി, ജല വിഭവങ്ങള്‍ | ഫോണ്‍ നം. 0471-2518173 |
| Under സെക്രട്ടറി, CSIN | ഫോണ്‍ നം. 0471-2518660 |
ബന്ധപ്പെട്ട വെബ്സൈറ്റുകൾ
| കേരള ജല അതോറിറ്റി | |
| ജലനിധി | www.jalanidhi.kerala.gov.in |
| ഇറിഗേഷന്‍ & ഡിസൈന്‍ (ഇറിഗേഷന്‍ ഡിസൈന്‍ ആന്റ് റിസര്‍വ് ബോര്‍ഡ്) | www.idrb.kerala.gov.in |
| ഭൂഗര്‍ഭജാല വകുപ്പ് | www.groundwater.kerala.gov.in |
പ്രധാന ധര്‍മ്മങ്ങള്‍
വകുപ്പിന്റെ പ്രധാനലക്ഷ്യങ്ങള്‍, ജലനയം രൂപീകരിക്കല്‍, പൂര്‍ത്തിയാക്കിയ പ്രോജക്ടുകളുടെ സംരക്ഷണം, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ജലസേചനപദ്ധതികളുടെ രൂപീകരണം നിലവിലുള്ള നിയമങ്ങള്‍ക്കും നടപടി ക്രമങ്ങള്‍ക്കും വിധേയമായി അവയുടെ നടപ്പാക്കല്‍ എന്നിവയാണ്. പദ്ധതി, പദ്ധതിയേതര വിഭാഗങ്ങളില്‍ വകുപ്പിന് പദ്ധതികള്‍ ഉണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസഹായത്തോടെയുള്ളതോ, അല്ലെങ്കില്‍ പുറമെയുള്ള സഹായത്തോടുകൂടിയവയോ ആണ്.
ചെറുതും, ഇടത്തരവും വലതുമായ ജലസേചന പദ്ധതികള്‍, നദീതീരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തികള്‍, തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഉള്‍നാടന്‍ ജലഗതാഗതം, ജലശാസ്ത്ര സംബന്ധമായി വിവരശേഖരണം, ജലനിര്‍ഗ്ഗമന പ്രവര്‍ത്തനങ്ങള്‍, ഉപ്പ്‌രസ നിവാരണവും ഭുമി ഫലഫൂയിഷ്ടമാക്കലും, എന്‍ഞ്ചിനിയറിംഗ് ഗവേഷണം, തീരദേശ എന്‍ജിനിയറിംഗ്, പുറംപഠനങ്ങള്‍ എന്നിവ ബജറ്റ് കരുതലിന് അനുസരിച്ച് അന്വേഷിക്കുകയും, തയ്യാറാക്കുകയും, നിര്‍മ്മിക്കുകയും, ഉപയോഗിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഏജന്‍സിയാണ് ജലവിഭവ വകുപ്പ്.
പ്രധാന പ്രവര്‍ത്തനങ്ങള്‍
a. ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്നതിനു വേണ്ടി പ്രോജക്ടുകളെക്കുറിച്ചുള്ള വിശദമായ അന്വേഷണവും, പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കലും.
b. വിശദമായ അന്വേഷണവും, പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കലും.
c. സുസ്ഥിരമായ വികസനത്തിനായി ഓരോ പ്രോജക്ടിന്റെയും ഉപദേശകസമിതിയുടെ പ്രവര്‍ത്തനങ്ങളിലൂ ടെയുള്ള പ്രോജക്ടുകളുടെ നടത്തിപ്പും, സംരക്ഷണവും
d. ഗുണഭോക്താക്കള്‍, പദ്ധതി ആസൂത്രണം ചെയ്യുന്നവര്‍, നയം രൂപീകരിക്കുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ജലസേചന സംവിധാനങ്ങള്‍ കൂടുതല്‍ വിശ്വാസയോഗ്യവും, മുന്‍കൂട്ടി പ്രവചിക്കാവുന്നതും, പക്ഷപാതരഹിതവുമാക്കുക.
e. നദീജലത്തിന്റെ ഗുണമേന്മ നിരീക്ഷിക്കുന്നതിനായി ജല വിഭവങ്ങളുടെ സര്‍വ്വേയും, ജലസംഭരണികളിലെ എക്കല്‍ അടിയുന്നത് സംബന്ധിച്ച സര്‍വ്വേകളും നടത്തുക.
f. റിമോട്ട് സെന്‍സിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് ജലസേചനപദ്ധതികളുടെ നിരീക്ഷണവും വിലയിരുത്തലും.
g. പുറം പഠനങ്ങള്‍, തീരദേശ എന്‍ജിനിയറിംഗ് പ്രോജക്ടുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട മണ്ണ് സര്‍വ്വേ, ജലസംഭരണികള്‍, ഡാമുകള്‍ ജലനിര്‍ഗ്ഗമനമാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കുവേണ്ടിയുള്ള മാതൃകാ പഠനങ്ങള്‍.
h. പൊതുജനങ്ങള്‍ക്ക് ജലലഭ്യത, ജലഉപഭോഗം എന്നിവ സംബന്ധിച്ച അറിവ് പകരുക.
i. പൊതുജനങ്ങള്‍ക്കും, മറ്റ് വകുപ്പുകള്‍ക്കും‘ജല ഉപയോഗം'സംബന്ധിച്ച പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുക.