ആമുഖം

ചരിത്രപരമായി, രാജകീയഭരണകാലത്ത് തന്നെ പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാനം നടപ്പിലാക്കുന്നതിന് തുടക്കം കുറിച്ചിരുന്നു. സംസ്ഥാനത്തിന്റെ പുനഃസംഘടനയ്ക്കുശേഷം ഈ സൗകര്യങ്ങൾ കൂടുതൽ നിലവാരത്തിലേയ്ക്കും ഉയര്‍ച്ചയിലേക്കും എത്തിച്ചേര്‍ന്നു. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനുള്ള സൗകര്യങ്ങളുടെ ലഭ്യത, അഭികാമ്യത, ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും കേരള മാതൃക ആരോഗ്യ സംരക്ഷണ സംവിധാനത്തെ മിക്കവാറും പൂര്‍ണ്ണതയുള്ളതാക്കി തീർത്തു. ഇന്ന് ഈ സംവിധാനത്തിന്റെ നിലനില്പിനാവശ്യമായ സൗകര്യങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും  സഹകരണത്തോടെ നിലനിര്‍ത്തുക എന്നതാണ്. ഈ കര്‍ത്തവ്യം വെല്ലുവിളി ഉയര്‍ത്തുന്നുവെങ്കിലും, ആരോഗ്യ രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന സ്വകാര്യ മേഖലയുടെ ഫലപ്രദമായ സാന്നിദ്ധ്യം കൊണ്ടും, സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ കൊണ്ടും, ഇത് സാദ്ധ്യമാണ്.

വിവിധ രോഗങ്ങളുടെ നിയന്ത്രണം / തുടച്ചുനീക്കുന്നതിനു വേണ്ടിയുള്ള വിവിധ ദേശീയ പരിപാടികള്‍ സാര്‍വ്വത്രിക പ്രതിരോധ പരിപാടികളും, അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യ പരിപാടികള്‍ ഉള്‍പ്പെടെയുള്ള കുടുംബക്ഷേമ പരിപാടികള്‍ എന്നിവയുടെ നടത്തിപ്പില്‍ നേടിയ നേട്ടങ്ങളുടെ നിലയും, ജനങ്ങളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിനും, മരണനിരക്ക് കുറയ്ക്കുന്നതിനും സഹായകമായിട്ടുണ്ട്. മാതൃ മരണനിരക്ക് കുറയുകയും, ജീവിത ദൈര്‍ഘ്യം (പ്രത്യേകിട്ടും വനിതകളുടേത്) 73 വയസ്സിനു മുകളില്‍ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ശിശു മരണനിരക്ക് 16 ആയും, മാതൃ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയായും ആണ്. ഇത് ചില വികസിത രാജ്യങ്ങളോടൊപ്പം താരതമ്യം ചെയ്യാവുന്നതാണ്.

പ്രവര്‍ത്തന ലക്ഷ്യവും ദീര്‍ഘദര്‍ശനവും

ആരോഗ്യ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ക്കിടയിലും, സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സാഹചര്യങ്ങള്‍ പ്രതിസന്ധിയിലാണ്. ആരോഗ്യ മേഖല നേരിടുന്ന പ്രധാന കുറവുകള്‍, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍, വിഭവങ്ങളുടെ പരിമിതി, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ഏകീകൃത നയത്തിന്റെ അഭാവം, നേതൃത്വപരമായ വീഴ്ചകള്‍ ഇവയാണ്. പൊതുജനാരോഗ്യ സ്ഥാപനങ്ങളെ നവീകരിക്കുന്ന എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

വകുപ്പിന്റെ ഘടന 

ശ്രീമതി. വീണ ജോർജ് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി
റൂം നമ്പർ 701 എട്ടാം നില അനെക്സ് -2 സെക്രട്ടേറിയറ്റ് തിരുവനന്തപുരം– 695001 ഫോൺ: 0471- 2327876, 2327976 മൊബൈൽ: 8547007032/9400066111 ഇ-മെയിൽ: min.hlth@kerala.gov.in
ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
ആറാം നില,അനെക്സ് II സെക്രട്ടേറിയറ്റ്
ഡോ. ആശ തോമസ് ഐ.എ.എസ്. അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യം (മെഡിക്കൽ വിദ്യാഭ്യാസം , ആരോഗ്യ സർവകലാശാല)
റൂം നമ്പർ 660 നാലാം  നില സൗത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് ഫോൺ: 0471- 2517378, 2330363 ഇ-മെയിൽ: acshealth.me@kerala.gov.in
ഡോ. രാജൻ എൻ. ഖോബ്രഗഡെ ഐ.എ.എസ് പ്രിൻസിപ്പൽ സെക്രട്ടറി
റൂം നമ്പർ 603 ഏഴാം നില അനെക്സ് II സെക്രട്ടേറിയറ്റ് ഫോൺ: 2518255, 2327865 ഇ-മെയിൽ: secy.hlth@kerala.gov.in
ഡോ. രാജു വി. ആർ. ഹെൽത്ത് സർവീസ് ഡയറക്ടർ
ഫോണ്‍-0471-2303025/ 2302490 ഫാക്‌സ് : 2303025 / 2303080 ഇ-മെയില്‍: dhskerala@gmail.com


ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ 

ക്രമ നമ്പർ
വകുപ്പിലെ സെക്ഷനുകൾ
ഫോണ്‍ നമ്പര്‍
1ആരോഗ്യ കുടുംബക്ഷേമ (എ) വകുപ്പ്
0471-2517144
2ആരോഗ്യ കുടുംബക്ഷേമ (ബി) വകുപ്പ്
0471-2518340
3ആരോഗ്യ കുടുംബക്ഷേമ (എസ്) വകുപ്പ്
0471-2518060
4ആരോഗ്യ കുടുംബക്ഷേമ (സി) വകുപ്പ്
0471-2518750
5ആരോഗ്യ കുടുംബക്ഷേമ വകുപ്പ് (ഡി) വകുപ്പ്
0471-2518066
6ആരോഗ്യ കുടുംബക്ഷേമ (ഇ) വകുപ്പ്
0471-2518559
7ആരോഗ്യ കുടുംബക്ഷേമ വകുപ്പ് (എഫ്) വകുപ്പ്
0471-2518068
8ആരോഗ്യ കുടുംബക്ഷേമ (ജി) വകുപ്പ്
0471-2518568
9ആരോഗ്യ-കുടുംബക്ഷേമ (എച്ച്) വകുപ്പ്
0471-2518816
10ആരോഗ്യ-കുടുംബക്ഷേമ (ജെ) വകുപ്പ്
0471-2518562
11ആരോഗ്യ കുടുംബ ക്ഷേമം (കെ) വകുപ്പ്
0471-2518631
12ആരോഗ്യ കുടുംബക്ഷേമ (എം) വകുപ്പ്
0471-2518127
13ആരോഗ്യ കുടുംബക്ഷേമ (പി) വകുപ്പ്
0471-2518768
14ആരോഗ്യ കുടുംബക്ഷേമ (എഫ്.ഡബ്ലിയു) വകുപ്പ്
0471-2517136


ഔദ്യോഗിക പദവി
ടെലിഫോണ്‍ നമ്പര്‍
അഡീഷണല്‍ സെക്രട്ടറി 1
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മുറി നം. 655 മൂന്നാംനില സൗത്ത് ബ്ലോക്ക് സെക്രട്ടറിയേറ്റ് തിരുവനന്തപുരം ഫോണ്‍ നമ്പര്‍ : 0471-2336632, 2518968
അഡീഷണല്‍ സെക്രട്ടറി 2
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മുറി നം. SBT 6 നാലാം നില സൗത്ത് ബ്ലോക്ക് സെക്രട്ടറിയേറ്റ് തിരുവനന്തപുരം ഫോണ്‍ നമ്പര്‍ : 0471-2337087, 2518344


ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍

ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടറേറ്റ്
www.dhs.kerala.gov.in
കേരള സംസ്ഥാന എയിഡ്‌സ് നിയന്ത്രണ സൊസൈറ്റി
www.ksacs.in/www.ksacs.kerala.gov.in
കാരുണ്യ ബെനവലന്റ്  ഫണ്ട്
www.karunya.kerala.gov.in
കേരള സംസ്ഥാന രക്തദാന കൗണ്‍സില്‍
www.blood.kerala.gov.in
ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍
www.arogyakeralam.gov.in
ഭാരത സര്‍ക്കാര്‍ വെബ്‌സൈറ്റ്
www.india.gov.in
ഹെൽത്തി ഇന്ത്യ
www.healthy-india.org
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏജന്‍സി, കേരളം
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ
www.dme.kerala.gov.in
ഡ്രഗ്സ്  കണ്‍ട്രോളര്‍
www.dc.kerala.gov.in
ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി
www.sctimst.ac.in
മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍, കേരളം
www.kmscl.kerala.gov.in
ഔഷധി 
www.oushadhi.org
കേരള സംസ്ഥാന ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി
www.homcokerala.com
റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരംwww.rcctvm.org
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പിണറായി
www.chcpinarayi.kerala.gov.in
സര്‍ക്കാര്‍ ആയുര്‍വേദ കോളേജ്, കണ്ണൂര്‍
www.gack.kerala.gov.in
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍www.mcc.kerala.gov.in
എന്‍.ആര്‍.എച്ച്.എം. - എച്ച്.ആര്‍. ആന്റ് പേറോള്‍ സര്‍വ്വീസ്www.nrhmhrapps.kerala.gov.in
എന്‍.സി.ഡി. നിയന്ത്രണ പരിപാടിwww.ncd.kerala.gov.in
ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിംഗ് സംവിധാനംwww.ddfsnrhm.kerala.gov.in