ആയുഷ് വകുപ്പ്

ആമുഖം

ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിന് വേണ്ടി ഈ വിഷയങ്ങളിൽ ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷണം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ് ഡിപ്പാർട്ട് മെൻറ് രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി 2015 ജൂൺ 18 ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ നിന്ന് ആയുഷ് എന്ന വിഷയം വേർതിരിക്കുകയും അതിന് വേണ്ടി പ്രത്യേകമായി 'ആയുഷ്‌' വകുപ്പ് രൂപീകരിക്കുകയും ചെയ്തു. കേരളത്തിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ, ആയുഷ് വകുപ്പ് പ്രത്യേകിച്ച് ആയുർവേദം, ഹോമിയോപ്പതി സമ്പ്രദായങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.

സെക്രട്ടറിയുടെ നേതൃത്വത്തിൽ ആയുഷ് വകുപ്പ് ന് കീഴിൽ പ്രവർത്തിക്കുന്ന ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡിപ്പാർമെന്റിനെ നിയന്ത്രിക്കുന്നത് ഡയറക്ടർ, ജോയിന്റ് ഡയറക്ടർമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട് സ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നിവരും ജില്ലാ തലത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർമാരുമാണ്. എല്ലാ ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ ആശുപത്രികളും ഡിസ്പെൻസറികളും ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ കീഴിൽ പ്രവർത്തിക്കുന്നു. മലപ്പുറത്ത് പ്രവർത്തിക്കുന്ന ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെന്റൽ ഡിസീസ്സ് കോട്ടക്കൽ, ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്നു.

ആയൂഷ് (ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) എന്നിവയുടെ പ്രവർത്തനങ്ങൾക്ക് പുറമെ, നാട്ടു ചികിത്സാ സമ്പ്രദായങ്ങളും എൻആർഎച്ച്എം വഴി നടപ്പിലാക്കുന്നു.

ആയുഷ് വകുപ്പ് രൂപവൽക്കരിച്ചത് വിവിധ ലക്ഷ്യങ്ങളോടെയാണ്:

1. ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയിൽ അടിസ്ഥാനമായ ആരോഗ്യ പരിപാലന രീതികളുടെ പ്രചാരണവും ആശുപത്രികൾ, ക്ളിനിക്കുകൾ എന്നിവയുടെ മികച്ച രീതിയിലുള്ള പ്രവർത്തനവും

2 . സംസ്ഥാന ആയുഷ് ഹെൽത്ത് സൊസൈറ്റി

3. ഗവൺമെന്റ് / സ്വകാര്യ / എയ്ഡഡ് വിഭാഗങ്ങളിൽ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുക, അവയുടെ ഭരണ നിർവഹണം

4. ആയുഷ് മെഡിക്കൽ ബോർഡ്

5. ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, എ എസ് യു & എച്ച് മരുന്നുകളുടെ ഗുണനിലവാരം, ഔഷധസസ്യങ്ങളുടെപ്രചാരം തുടങ്ങിയവ.

sitelisthead