വിദേശങ്ങളിൽ തൊഴിൽ തേടുന്നവർക്ക് ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജുമായി നോർക്ക. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നോർക്ക റൂട്സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ. ബിൽഡിങ്ങിലെ 2-ാം നിലയിലാണ് ആദ്യഘട്ടമായി എൻ.ഐ.എഫ്.എൽ. പ്രവർത്തനം ആരംഭിച്ചട്ടുള്ളത്. തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോഗാർഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്.
ഇംഗീഷ് ഭാഷയിൽ ഒ.ഇ.റ്റി.(O.E.T- Occupational English Test), ഐ.ഇ.എൽ.ടി.എസ്.(I.E.L.T.S-International English Language Testing System), ജർമൻ ഭാഷയിൽ C.E.F.R. (Common European Framework of Reference for Languages) A1, A2, B1, B2 ലെവൽ വരെയുളള കോഴ്സുകളാണ് ആദ്യഘട്ടത്തിൽ പഠിപ്പിക്കുക. സൈക്കാട്രിസ്റ്, ഫിസിയോതെറാപിസ്റ്റ്, മെന്റൽ ഹെൽത്ത് നഴ്സസ്, ജനറൽ നഴ്സസ്, ഫർമസിസ്റ്റ്, ഡൈറ്റിഷ്യൻ, സ്പീച് തെറാപിസ്റ്റ് തുടങ്ങി പത്തോളം ആരോഗ്യ മേഖലയിലുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടും.
ബി.പി.എൽ. വിഭാഗത്തിനും എസ്.സി., എസ്.ടി. വിഭാഗത്തിനും പഠനം സൗജന്യമാണ്. എ.പി.എൽ. വിഭാഗത്തിന് ഫീസിന്റെ 75 % സംബ്സിഡിയായി ലഭിക്കും. യോഗ്യരായ അധ്യാപകർ, ആരോഗ്യകരമായ അധ്യാപക വിദ്യാർഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ എൻ.ഐ.എഫ്.എൽ. ഉണ്ട്.
വിവരങ്ങൾക്ക്: nifl.norkaroots.org 1800 425 3939, +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്)
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-15 14:36:50
ലേഖനം നമ്പർ: 986