ആദിവാസി സമൂഹത്തിനനുയോജ്യമായ പ്രത്യേക ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ആദിവാസി മേഖലയിലെ മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതും ലക്ഷ്യമിട്ട്  നടപ്പിലാക്കുന്ന പദ്ധതിയാണ് ഊരുമിത്രം (ഹാംലെറ്റ് ആശ).  നിശ്ചിത ഗോത്രവര്‍ഗ ഊരുകളില്‍ സ്ഥിര താമസക്കാരായ സ്ത്രീകളെ ആ ഊരിലെ അംഗങ്ങള്‍ തന്നെ തെരഞ്ഞെടുക്കുകയും മികച്ച പരിശീലനത്തിലൂടെ അവരെ ആരോഗ്യ പ്രവര്‍ത്തകരായി മാറ്റുകയുമാണ് പദ്ധതിയിൽ ചെയ്യുന്നത്. ഇതിലൂടെ അവരുടെ ജീവിത രീതികള്‍ക്ക് അനുയോജ്യമായ ആരോഗ്യ സന്ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ വേണ്ട പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കാനും ഹാംലെറ്റ് ആശാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു. 

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഊരുമിത്രം പദ്ധതി വിജയമായതിനെത്തുടർന്ന് ബാക്കി ജില്ലകളിലേക്കും കൂടി വ്യാപിപ്പിക്കും. 11 ജില്ലകളിലായി 536 ഊരുമിത്രങ്ങളാണ് നിലവിലുള്ളത്. ഇവർക്കായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശീലനങ്ങളും നൽകി വരുന്നു. 
ആദിവാസി ഊരുകളിലെ പ്രസവങ്ങളും മാതൃ, ശിശുമരണ നിരക്കും കുറയ്ക്കാന്‍ പദ്ധതിയെത്തുടർന്നു സാധിച്ചട്ടുണ്ട്. ആദിവാസികൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികള്‍ കൃത്യമായി ഗുണഭോക്താളില്‍ എത്തിക്കുകയെന്ന ശ്രമകരമായ ജോലി നിർവഹിക്കുന്നത് ഹാംലെറ്റ് ആശാ പ്രവര്‍ത്തകരാണ്.  ഒരേ ഊരില്‍ നിന്നുള്ളവർ തന്നെയാണ് ഹാംലെറ്റ് ആശാ പ്രവർത്തകർ എന്നതിനാൽ തന്നെ 24 മണിക്കൂറും സേവനം ലഭ്യമാണ്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-14 15:33:37

ലേഖനം നമ്പർ: 985

sitelisthead