കേരള ഫീഡ്‌സ് ലിമിറ്റഡ്സ്, സാമൂഹിക പ്രതിബദ്ധത പദ്ധതി പ്രകാരം സർക്കാർ സ്‌കൂളുകളിലെ 15,000-ലധികം കുട്ടികൾക്ക് മെൻസ്ട്രൽ കപ്പ് (എം കപ്പ്) വിതരണം ചെയ്യുന്ന ’സുരക്ഷിത് പദ്ധതിക്ക് തുടക്കമായി. സാനിറ്ററി നാപ്കിനുകൾക്കു പകരം എം കപ്പ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 13 മുതൽ 17 വയസുവരെയുള്ള വിദ്യാർഥികൾക്കാണ് എം കപ്പ് നൽകുക. മാർച്ച് 31-നകംവിതരണം പൂർത്തിയാക്കും.

കേരള ഫീഡ്സിന്റെ 2021-2022 സാമ്പത്തിക വർഷത്തെ സി.എസ്.ആർ. പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡുമായി സഹകരിച്ച്‌ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 

പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രൽ കപ്പ് മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. 6 മുതൽ 8 മണിക്കൂർ വരെ സംരക്ഷണം നൽകും. ചോർച്ചയും ദുർഗന്ധവുമില്ലാത്ത മെൻസ്ട്രൽ കപ്പ് 10 വർഷം വരെ ഉപയോഗിക്കാനുമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-09 13:25:18

ലേഖനം നമ്പർ: 979

sitelisthead