വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോ സംസ്ഥാനത്തെ 500-ൽ അധികം കേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന അരിവണ്ടി എത്തിക്കും. ജയ, കുറുവ, മട്ട, പച്ചരി എന്നീ 4 ഇനങ്ങളായി കാർഡ് ഒന്നിന് 10 കിലോ വീതം അരിയാണ് നൽകുക. മട്ടയ്ക്ക് 24 രൂപയും ജയ, കുറുവ എന്നിവക്ക് 25 രൂപയും പച്ചരിക്ക് 23 രൂപയുമാണ് നിരക്ക്.  സപ്ലൈകോയോ മാവേലിസ്‌റ്റോറോ ഇല്ലാത്ത സംസ്ഥാനത്തെ 500 പഞ്ചായത്ത്/താലൂക്ക് കേന്ദ്രങ്ങളിലാണ്അ രിവണ്ടി എത്തുക. ഒരു താലൂക്കിൽ 2 ദിവസം എന്ന ക്രമത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അരി കൂടാതെ സപ്ലൈകോ വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളും അരിവണ്ടിയിൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-03 12:30:48

ലേഖനം നമ്പർ: 818

sitelisthead