ലഹരി ഉപയോഗത്തിന്റെ ആരോഗ്യ-സാമൂഹ്യ പ്രത്യാഘാതങ്ങളെപ്പറ്റി യുവാക്കൾക്ക് അവബോധം നൽകാനായി ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയാണ് 'വിമുക്തി'. എല്ലാത്തരം ലഹരി വസ്തുക്കളെയും സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്ത് ലഹരിമുക്ത കേരളത്തിനായി ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ് വിമുക്തിയുടെ പ്രഥമ ദൗത്യം. സാമൂഹിക -ക്രിയാത്മകമായ ചുവടുവയ്പുകൾ, വിദ്യാഭ്യാസ സംസ്ഥാനതല പ്രവർത്തനങ്ങൾ,  മദ്യം-മയക്കുമരുന്ന് തുടങ്ങിയ ലഹരികൾ ഉപയോഗിച്ചു തുടങ്ങിയവരെ തിരുത്തൽ പ്രക്രിയ, ലഹരി ഉത്പന്നങ്ങളുടെ ലഭ്യതയും വിപണനവും ഇല്ലാതാക്കൽ, പുനരധിവാസം എന്നീ പ്രവർത്തനങ്ങളാണ് വിമുക്തിയിലൂടെ വിഭാവനം ചെയ്തിട്ടുളളത്. 2016 -2017-ലെ ഗവർണറുടെ നയപ്രഖ്യാപനത്തിലും സംസ്ഥാന സർക്കാരിന്റെ ബജറ്റിലും സമൂഹത്തിൽ വ്യാപകമാവുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ മിഷൻ രൂപവത്കരിയ്ക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് വിമുക്തി മിഷൻ രൂപീകൃതമായത്.

കൗൺസിലിംഗ് സെന്ററുകൾ, ലഹരിമുക്ത കേന്ദ്രങ്ങൾ, ആന്റി ഡ്രഗ് ക്ലബ്ബുകൾ തുടങ്ങിയ സംവിധാനങ്ങൾ മിഷന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോ റ്റു ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായി വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ഊർജിത  പ്രവർത്തങ്ങൾ നടത്തിവരുന്നു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു പൊതു  ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വിപുല കർമ്മ പരിപാടികൾ വിമുക്തി  മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി വിമുക്തി മിഷൻ, SERT-യുമായി ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ തയ്യാറാക്കി സ്കൂളുകളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

വിമുക്തിയുടെ കീഴിൽ സ്കൂൾ കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കബ്ബുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, നാഷണൽ സർവീസ് സ്കീമുകൾ, കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ, സംസ്ഥാന ലൈബ്രറി കൗൺസിൽ, ലഹരി വിമുക്ത ഓർഗനൈസേഷനുകൾ, വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മകൾ എന്നിവയിലൂടെയാണ് വിമുക്തി മിഷൻ ലഹരിക്കെതിരെ പ്രവർത്തിക്കുന്നത്. ലഹരി വസ്തുക്കളുടെ വർധിച്ചു വരുന്ന ആസക്തി  സമൂഹത്തിനു ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ ലഹരിക്ക് അടിമകളാവുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കണ്ടെത്തി ബോധവത്കരണ പ്രവത്തനങ്ങൾ നടത്തുന്നതിന് എക്സൈസ് വകുപ്പ് വിമുക്തിയുടെ കീഴിൽ ആന്റി ഡ്രഗ് ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. ലഹരി വസ്തുക്കൾക്കെതിരായി എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ കീഴിൽ ആരംഭിക്കുന്ന വിവിധ പരിപാടികൾ ശക്തിപ്പെടുത്തുന്നത്തിനും ജനകീയ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ആന്റി ഡ്രഗ് ക്ലബ്ബുകൾ സഹായകമാകുന്നു.

വിമുക്തിയുടെ കീഴിൽ എല്ലാ ജില്ലകളിലും ലഹരി വിമുക്ത സെന്ററുകളും, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിൽ വിമുക്തി മിഷന്റെ കീഴിൽ 3 സോണുകളിലായി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ കൗൺസിലിംഗ് സെന്ററുകളും പ്രവർത്തിച്ചു വരുന്നു. കൗൺസിലിംഗ് കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് ലഹരിമുക്തിക്കുവേണ്ടി സഹായം തേടാവുന്നതാണ്. ഓരോ കൗൺസിലിംഗ് സെന്ററിലും 2 കൗൺസിലർമാരുടെ സേവനം ലഭ്യമാണ്. 14405 എന്ന ടോൾ ഫ്രീ നമ്പറിലും 9400022100, 9400033100 (തിരുവനന്തപുരം), 9188520198, 9188520199 (എറണാകുളം), 9188468494, 9188458494 (കോഴിക്കോട് ) എന്നീ നമ്പരുകളിലും കൗൺസിലിംഗ് സേവനം ലഭ്യമാണ്.

ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ല-താലൂക്ക് ആശുപത്രികളിൽ വിമുക്തി മിഷന്റെ കീഴിൽ 14 ഡി-അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. ഒ.പി. സേവനം, കൗൺസിലിംഗ്, മരുന്നുകൾ, മാനസിക ഉല്ലാസത്തിനുള്ള  സൗകര്യം (TV, പുസ്തകങ്ങൾ, പത്രങ്ങൾ , ചെസ്സ് ), യോഗ, ലഹരിയിൽ നിന്നും മോചനം നേടുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പ്രത്യേക  തുടങ്ങിയ  സേവനങ്ങൾ ലഭ്യമാണ്. ഇതുവരെ  ഏകദേശം 750000 ആളുകൾ ഈ  സേവനങ്ങളുടെ ഉപഭോക്താക്കൾ ആണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-27 11:28:13

ലേഖനം നമ്പർ: 809

sitelisthead