പട്ടിക വിഭാഗത്തിൽപ്പെട്ട പ്രൊഫഷണൽ കോഴ്‌സുകൾ വിജയിച്ച മുഴുവൻ ഉദ്യോഗാർത്ഥികൾക്കും 2024 ഓടെ ജോലി ഉറപ്പാക്കാനുള്ള ട്രെയിനിങ്‌ ഫോർ കരിയർ എക്‌സ്‌ലൻസ്‌ (ട്രേസ്‌) പദ്ധതിക്ക്‌ സർക്കാർ രൂപം നൽകി. പട്ടിക വിഭാഗത്തിൽപ്പെട്ടവരെ മികച്ച ജോലിയിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിയ്ക്കുന്നതിനായുള്ള ട്രേസ് പദ്ധതി പ്രകാരം, വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ യോഗ്യതയുള്ളവരെ നിശ്ചിത കാലയളവിൽ നിയോഗിക്കും.

ആദ്യഘട്ടത്തിൽ എഞ്ചിനീയർ, ഓവർസിയർ, നഴ്‌സ്‌, പാരാമെഡിക്കൽ, സോഷ്യൽവർക്കർ, അദ്ധ്യാപകർ, മാനേജ്‌മെന്റ്‌ മേഖലകളിലെ തസ്‌തികകളിൽ 6026 പേർക്ക്‌ ഓണറേറിയം വ്യവസ്ഥയിൽ നിയമനം നൽകും. ഇതിൽ എഞ്ചിനീയർ, ST–സോഷ്യൽവർക്കർ എന്നീ വിഭാഗങ്ങളിൽ നിയമനം നൽകി. SC–ST വിഭാഗത്തിലായി 2400 പേർക്ക്‌ പ്രമോട്ടർമാരായും നിയമനം നൽകി. 380 പേരെ അപ്രന്റിസ്‌ ക്ലർക്കുമാരായും നിയോഗിച്ചു. ശേഷിക്കുന്നവയിൽ നടപടി പുരോഗമിക്കുന്നു. പട്ടികജാതി–വർഗ വികസനവകുപ്പ്‌ നടപ്പാക്കുന്ന ട്രേസ്‌  2024ഓടെ ലക്ഷ്യം കൈവരിക്കും. ലീഗൽ കൗൺസിലറുടേതിന് 45 വയസ്സ് പ്രായപരിധിയും ബാക്കിയുള്ള പോസ്റ്റുകൾക്ക് 35 വയസ്സുമാണ് ഉയർന്ന പ്രായപരിധി.

1000 നഴ്‌സുമാർക്ക്‌ (SC 700, ST 300) 15000-18000 നിരക്കിൽ ഹോണറേറിയം നൽകിയും 500 എഞ്ചീനയർമാർക്ക് (SC 300, ST 200) 20,000 നിരക്കിലും 32 ലീഗൽ കൗൺസിലർമാർക്ക് (SC 14, ST 18) 20000 നിരക്കിലും 500 ഓവർസിയർമാർക്ക് (SC 300, ST 200) 20,000 നിരക്കിലും 114 സോഷ്യൽ വർക്കർക്ക് 20,000 നിരക്കിലും 1000 അദ്ധ്യാപകർക്ക് (SC 700, ST 300) 15000-18000 നിരക്കിലും 380 അപ്രന്റീസുമാർക്ക് 10000 രൂപ നിരക്കിലും മാനേജ്‌മെന്റ് മേഖലകളിൽ 600 പേർക്കും (SC 400, ST 200), 2400 പ്രമോട്ടർമാർക്ക് (SC 1218, ST 1182) 10000-12000 നിരക്കിലും  ഹോണറേറിയം നൽകി നിയമനം ഉറപ്പു വരുത്തും. സർക്കാർ നിയോഗിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിൽ പരിചയം ഉദ്യോഗാർത്ഥികൾക്ക് ഭാവിയിൽ സ്വകാര്യ, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര ജോലി നേടാൻ സഹായകമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-26 15:48:15

ലേഖനം നമ്പർ: 767

sitelisthead