വിദ്യാർഥികളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ അസാപ് കേരളയും കേരള നോളജ് ഇക്കോണമി മിഷനും ചേർന്നാരംഭിച്ച കണക്റ്റ് കരിയർ ടു കാമ്പസ് ക്യാമ്പയിൻ വഴി 3,700 പേർ തൊഴിൽ നൈപുണ്യ കോഴ്‌സുകളിൽ പ്രവേശനം നേടി.  \ഓൺലൈൻ വഴിയും നേരിട്ടും നൽകുന്ന 133 കോഴ്‌സുകളിലായാണ് വിദ്യാർഥികൾ പ്രവേശനം നേടിയത്. കാമ്പസുകളിൽ തൊഴിൽ പരിശീലനം ലഭ്യമാക്കുന്ന ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പരിപാടിയും ഇതിന്റെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റെയും സഹകരണത്തോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ITI-കൾ, മറ്റ്  നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് ക്യാമ്പയിൻ നടത്തുന്നത്.

നാല്‍പത് ലക്ഷം യുവജനങ്ങള്‍ക്ക് പരിശീലനവും ഇരുപത് ലക്ഷം പേര്‍ക്ക് തൊഴിലും നല്‍കി സംസ്ഥാനത്തെ അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കേരളത്തിലെ കലാലയങ്ങളില്‍  നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം ബോധവല്‍ക്കരിക്കാനും, തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന ഡി.ഡബ്ലൂ.എം.എസ് പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തുന്നതിനുമായി  ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിൽ  അസാപ് കേരളയുടെയും  കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  ''കണക്ട് കരിയര്‍ ടു ക്യാമ്പസ്'' ക്യാമ്പയിൻ കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലാന്വഷകർക്ക് മികച്ച അവസരങ്ങളാണ് നൽകി വരുന്നത്.

വിദ്യാഭ്യാസവും തൊഴിൽ മേഖലയുടെ ആവശ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ഇടപെടലാണു ക്യാമ്പയിന്റെ ലക്ഷ്യം. ഇന്റർവ്യൂ പരിശീലനം, മെന്ററിങ്, ഹ്രസ്വകാല നൈപുണ്യ പരിശീലനം എന്നിവ നൽകി  തൊഴിൽസജ്ജരായ ഉദ്യോഗാർഥികളെ രൂപപ്പെടുത്തി തൊഴിൽ മേഖലയിലെത്തിക്കുന്നതിനാണ് കേരള നോളജ് ഇക്കോണമി മിഷൻ പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യം നടപ്പാക്കുന്നതിനായി രൂപവത്ക്കരിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം വഴി തൊഴിൽ വൈദഗ്ദ്യം നേടുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-20 16:30:35

ലേഖനം നമ്പർ: 762

sitelisthead