കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ അവാർഡ്‌സിൽ കേരളത്തിന് മൂന്ന് പുരസ്‌കാരങ്ങൾ.' എല്ലാവര്ക്കും ഭവനം ' എന്ന ആശയം നിറവേറ്റുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് നിശ്ചിത സമയത്തിനുള്ളില് ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനങ്ങള് / കേന്ദ്രഭരണ പ്രദേശങ്ങള് / യുഎല് ബികള് ക്കിടയില് ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഭവന നിർമാണ രംഗത്തെ നേട്ടങ്ങൾ വിശകലനം ചെയ്യുക , രൂപകൽപ്പനയുടെയും നടപ്പാക്കലിന്റെയും ഫലപ്രദമായ രീതികളെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുക, പദ്ധതികളുടെ വിജയകരമായ നടത്തിപ്പില് നൂതനാശയങ്ങള് പ്രോത്സാഹിപ്പിക്കുക, സമഗ്രമായ വികസന പദ്ധതികൾ അസൂത്രം ചെയ്തു നടപ്പിലാക്കുക എന്നീ ലേഖ്യങ്ങളോടെയാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങൾ,മുനിസിപ്പൽ കോർപ്പറേഷനുകൾ
 മുനിസിപ്പൽ കൗൺസിലുകൾ. നഗര  പഞ്ചായത്തുകൾ,സ്പെഷ്യൽ കാറ്റഗറി അവാർഡുകൾ  എന്നീ കാറ്റഗറികളിലാണ് അവാർഡ് വിതരണം ചെയ്തത് . 150 ഡേയ്സ് ചലഞ്ച്, പദ്ധതിയുടെ കാര്യക്ഷമമായ  നടപ്പാക്കൽ,ഔട്ട് റീച്ച് പ്രവർത്തനങ്ങൾ  & സുതാര്യത, പദ്ധതി നടത്തിപ്പിന് സ്ഥാപനം നൽകുന്ന ന്യുതന സംവിധാനങ്ങൾ എന്നീ  4 പാരാമീറ്ററുകളുടെ അടിസ്ഥാനത്തിലാണ് അവാർഡുകൾ വിലയിരുത്തുന്നത്

 സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിലാണ് രണ്ട് പുരസ്‌കാരങ്ങളും. ഓരോവിഭാഗങ്ങൾക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രൊജക്ടുകളിൽ ( community oriented projects) കേരളമാണ് ഒന്നാമത് എത്തിയത്.  ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. വരുമാനവുമായി ബന്ധപ്പെടുത്തി നടപ്പാക്കിയ ഭവനപദ്ധതിയുടെ മാതൃകയ്ക്ക് (Best convergence model of BLC- PMAY U with livelihood) പ്രത്യേക പുരസ്‌കാരവും ലഭിച്ചു. നഗരസഭകളിൽ കണ്ണൂർ മട്ടന്നൂർ നഗരസഭമൂന്നാം സ്ഥാനം നേടി.കേന്ദ്രവിഹിതത്തിന് പുറമേ സംസ്ഥാന വിഹിതവും ഫലപ്രദമായി വിനിയോഗിച്ചാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതന് നാലു ലക്ഷം രൂപയാണ് കേരളത്തിൽ വീട് വെക്കാൻ നൽകുന്നത്. ഇതിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ മാത്രമാണ് കേന്ദ്രവിഹിതം. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും നഗരസഭയുമാണ് നൽകുന്നത്. പിഎംഎവൈ പദ്ധതിയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സഹായമാണ് കേരളം നൽകുന്നത്.  ഇതിനകം പിഎംഎവൈ പദ്ധതിയുടെ ഭാഗമായി 1,23,246 വീടുകൾക്കാണ് അനുമതി നൽകിയത്. ഇതിൽ 95,000 വീടുകളുടെനിർമ്മാണം ആരംഭിക്കുകയും 74,500 എണ്ണം പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനതലത്തിലെ മികച്ച മാതൃകകളെ അനുമോദിക്കാനാണ് 150 ദിവസ ചാലഞ്ചിന്റെ ഭാഗമായി കേന്ദ്രം അവാർഡുകൾ പ്രഖ്യാപിച്ചത്. ഒക്ടോബർ 17 മുതൽ 19 വരെ ഗുജറാത്തിലെ രാജ്‌കോട്ടിൽ നടക്കുന്ന ഇന്ത്യൻ അർബൻ ഹൗസിംഗ് കോൺക്ലേവിൽ അവാർഡുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. ഭവന നിർമാണ പദ്ധതി നടത്തിപ്പിൽ കേരളം നടത്തിയ മികവേറിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരങ്ങൾ .ഭവനരഹിതരായ മുഴുവൻ ആളുകൾക്കും വീടൊരുക്കാനുള്ള സർക്കാർ ഇടപെടലുകൾക്ക് ദേശീയ തലത്തിലെ ഈ അംഗീകാരം ഊർജമേകും. എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിലേക്ക് കേരളം  വളരെ വേഗം നീങ്ങുകയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-06 17:45:45

ലേഖനം നമ്പർ: 779

sitelisthead