കേരള സര്‍ക്കാര്‍
കേരള സംസ്ഥാന ഭൂനയം
(കരട്)


റവന്യൂ വകുപ്പ്, തിരുവനന്തപുരം

Click here to Download .pdf Version

Font Problem: Click here to download font(.zip file) , unzip and move files to Your System (in C:\Windows\font folder).

കേരള സംസ്ഥാന ഭൂനയം
ആമുഖം


വായുവും ജലവും മണ്ണും അതിലെ ജൈവസന്പത്തും ീവസന്ധാരണത്തിന് അന്ത്യന്താപേക്ഷിതമായ പ്രകൃതി ിഭവങ്ങളാണ്. ഭക്ഷേ്യാത്പാദനത്തിനും വസ്ത്രം, ാര്‍പ്പിടം, വ്യവസായങ്ങള്‍ മുതലായവയ്ക്കുള്ള അസംസ്കൃത വസ്തുക്കള്‍ക്കും ഭൂമിയാണാധാരം സമൂഹത്തിന്‍റ നാനാ ുറകളിലുമുള്ള പുരോഗതി ഭൂവിനിയോഗരീതിയേയും ഭൂമിയുടെ ഉല്‍പ്പാദനക്ഷമതയേയും സുസ്ഥിരതയേയും ബാധിയ്ക്കും. ആയതിനാല്‍ ശാസ്ത്രീയമായ ഭുവിനിയോഗമായിരിക്കണം മാനവ പുരോഗതിക്കടിസ്ഥാനം.



കേരളം ഭൂമിശാസ്ത്രപരമായും ആവാസരീതിയിലും സാംസ്കാരികമായും ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമാണ്. ഭാരതത്തിന്‍റെ 1.18% ല(38,863 ച.കി.മി) മാത്രം വിസ്തീര്‍ണ്ണമുള്ള കേരളത്തില്‍ 2001-ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 31841374 ആണ്. ജനസാന്ദ്രതയാകട്ടെ ഒരു. ച.കി.മീറ്ററിന് 819 ആകുന്നു. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം വര്‍ദ്ധിയ്ക്കുന്നത് ജനസംഖ്യയും ജനസാന്ദ്രതയും കൊണ്ടു മാത്രമല്ല സാക്ഷരത വരുമാനം ജീവിത നിലവാരം, സുഖഭോഗങ്ങള്‍ അറിവും പ്രവര്‍ത്തനക്ഷമതയും കന്പോള വ്യവസായിക രീതികള്‍ തുടങ്ങിയവയൊക്കെ പ്രകൃതി വിഭവ വിനിയോഗത്തെ ബാധിക്കും. കേരള ജനത ഇക്കാര്യത്തിലൊക്കെത്തന്നെ വ്യത്യസ്ഥത പുലര്‍ത്തുന്നുണ്ട്. കേരളത്തിലെ കൃഷിഭൂമിയും ഗൃഹനിര്‍മ്മാണ സ്ഥലങ്ങളും വ്യാവസായിക പട്ടണ മേഖലകള്‍ പോലും വേര്‍തിരിക്കാനാവാത്ത രീതിയിലാണ് നമ്മുടെ ഭൂവിനിയോഗം അതുകൊണ്ടു തന്നെ തനതായ ഭൂവിനിയോഗനയമാണ് നമുക്കനുയോജ്യം.

ഭൂ വിഭവങ്ങളുടെ കാര്യത്തില്‍ കേരളം സമൃദ്ധമാണ്. സമുദ്ര നിരപ്പില്‍ നിന്നും 0.8 മീ. താഴെ (കുട്ടനാട്, കോള്‍ നിലങ്ങള്‍) മുതല്‍ 2500 മീ മുകളില്‍ (മൂന്നാര്‍, ആനമുടി) വരെ നമ്മുടെ ഭൂപ്രദേശം വ്യാപിച്ചിരിക്കുന്നു. നമ്മുടെ വനങ്ങള്‍ നിരവധി വില പിടിച്ച പ്രകൃതി വിഭവങ്ങളുടെ കലവറയാണ്. വിവിധതരം (38) മണ്ണിനങ്ങളും ശരാശരി 3000 മി.മീ മഴയും 580 കി.മീ ദൈര്‍ഘ്യമുള്ള സമുദ്രതീരവും ചെറുതും വലുതുമായ 44 നദികളും 33-ല്‍ പരം കായലുകളും 3 വലിയ ശുദ്ധജലതടാകങ്ങളും ഭൂമിയുടെ നിമ്നോന്നതയും വര്‍ഷം മുഴുവനുമുള്ള സൂര്യ പ്രകാശവും ചേര്‍ന്നുണ്ടാകുന്ന വൈവിദ്ധ്യമാര്‍ന്ന ആവാസവ്യവസ്ഥകളാണ് കേരളത്തെ ജൈവസന്പുഷ്ടമാക്കുന്നത്. അതേ സമയം കേരളത്തില്‍ എകദേശം 15 ലക്ഷം ഹെക്ടര്‍ സ്ഥലം മണ്ണൊലിപ്പിന് വിധേയമാണ്.

കേരളത്തിന്‍റെ തീരപ്രദേശമാകെ ബഹുമുഖമായ ഭീഷണി നേരിടുന്നു. 580 കി മി ദൈര്‍ഘ്യമുപള്ള കടലോരത്തില്‍ 440 കി മി ദൂരവും കടലാക്രമണ സാധ്യത കൂടിയ പ്രദേശങ്ങലാണ് കടലാകത്രമണം കാരണം പ്രതിവര്‍ഷം ശരാശരി 40 കിമി കരഭൂമി നഷ്ടപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചില പ്രദേശങ്ങളില്‍ 5.3 കി മീ ദൂരം വരെ കടല്‍ കയറുന്നതായും കണ്ടിട്ടുണ്ട്. കടലാക്രണമത്തെ ഫലപ്രദമായി ചെറുക്കാനായില്ലെങ്കില്‍ തീരദേശത്തെ ജീവനും സ്വത്തിനും പുറമെ നല്ലൊരു ഭാഗം ഭൂമിയും എന്നെന്നേക്കുമായി നഷ്ടപ്പെടാനുമിടയാകും നഗര വ്യാവസായിക മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കുപ്പത്തൊട്ടിയായാണ് നാം കടലിന് കാണുന്നത്. തീരദേശത്തെ അമിത ഭൂഗര്‍ഭ ജലചൂഷണം ശുദ്ധജല ലഭ്യത ഇല്ലാതാക്കും.


ഭൗമസംബന്ധിയായ നിരവധി പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ദുരന്ത നിവാരണ നയത്തിനനുസൃതമായ പദ്ധതികള്‍ നടപ്പിലാക്കേണ്ടതും ദുരന്തങ്ങള്‍ സംഭവിക്കുവാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടങ്ങളില്‍ നിവരാണ ലഘീകരണ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കുകയും വേണം.


അശാസ്ത്രീയമായ ഭൂവിനിയോഗത്തിന്‍റെ ദോഷഫലങ്ങള്‍ പലരീതിയില്‍ പ്രകടമാകുന്നുണ്ട്. അനിയന്ത്രിതമായ മണല്‍ വാരലും അനധികൃത കയ്യേറ്റവും കാരണം കേരളത്തിലെ നദികളിലേയും കായലുകളിലേയും ജലനിരപ്പും ഗനണനിലവാരവും അടിക്കടി കുറഞ്ഞു വരുന്നു. നെല്‍പ്പാടങ്ങള്‍ നികത്തി മറ്റ് വിധത്തില്‍ ഉപയുക്തമാക്കുന്നത് ഭൂമിയും പരിതസ്ഥിതിയും നേരിടുന്ന വലിയ ഭീഷണിയാണ്. ഭക്ഷേ്യാത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെല്‍പ്പാടങ്ങളും മറ്റും സംരക്ഷിക്കുവാനും അവ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് തടയാനും 1967-ല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. കൃഷി ചെയ്യാതെ തരിശ്ശിടുന്ന ഭൂമി എറ്റെടുക്കുന്നതിന് പോലും ഈ ഉത്തരവ് സര്‍ക്കാരിന് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് ഫലപ്രദമായില്ല എന്ന്് കാലം തെളിയിച്ചു കഴിഞ്ഞു.


അനിയന്ത്രിതവും നിയമവിരുദ്ധവുമായ ഭൂവിനിയോഗം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് നാം അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍. കേരളത്തിന്‍റെ മണ്ണിനെയും പ്രകൃതി വിഭവങ്ങളേയും കാത്തു സൂക്ഷിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. അതോടൊപ്പം സംസ്ഥാനത്തിന്‍റെ പൊതുസ്വത്തായ ഭൂമി സംരക്ഷിക്കുന്നതിനും ഗവണ്‍മെന്‍റ് പ്രതിജ്ഞാ ബദ്ധമാണ്. സര്‍ക്കാരിന്‍റെ ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കാനും പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് പലരും കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാനും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ഗവണ്‍മെന്‍റ് കൈക്കൊണ്ട നടപടികള്‍ ഇതിന് തെളിവാണ്.


ഇന്ന് നമ്മുടെ സംസ്ഥാനത്ത് എറ്റവും വിലപിടിപ്പുള്ളതും ദുര്‍ലഭവുമായ വിഭവമാണ് ഭൂമി. വിസ്തൃമായ വലിയ ഒരു ഭാഗം ഭൂമി സര്‍ക്കാരിന്‍റെ കൈവശമുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നു. എങ്കിലും കുറേയേറെ ഭൂമി ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നില്ല. പുറന്പോക്ക് ഭൂമി പാട്ടത്തിന് നല്‍കിയിട്ടുള്ള റവന്യൂ ഭൂമി ബോട്ട്-ഇന്‍-ലാന്‍റ് (റവന്യൂ റിക്കവറി നിയമപ്രകാരമുള്ളവ) മിച്ച ഭൂമി ഉപയുക്തമാക്കാത്ത പൊന്നും വിലക്കെടുത്ത് ഭൂമി അന്യം നിന്ന ഭൂമി എന്നിങ്ങനെ വിവിധ തരത്തിലുള്ള ഭൂമി സര്‍ക്കാരിന്‍റെ കൈവശത്തിലുണ്ട്. ഇതില്‍ വിവിധ വകുപ്പുകളുടെ ഉപയോഗത്തിനായി വിട്ടുകൊടുത്തിരുന്ന കുറേ ഭൂമി തരിശ്ശായി കിടക്കുന്നു. ഇനിയും കുറേ ഭൂമി വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പാട്ടത്തിന് നല്‍കിയിരുന്നു. കുറേ ഭൂമി അനധികൃതമായി കയ്യേറി പലരും കൈവശം വച്ചിരിക്കുന്നു സംസ്ഥാനത്തിന്‍റെ പൊതു സ്വത്തുക്കളുടെ സംരക്ഷകന്‍ എന്ന നിലയില്‍ ഈ ഭൂമിയുടെ പരിപാലനം സര്‍ക്കാരിലാണ് നിക്ഷിപ്തമായിട്ടുള്ളത്.


കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു പ്രദേശത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും ഭൂമി കണ്ടെത്തുക ദുഷ്കരമായിക്കൊണ്ടിരിക്കുന്നു. പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിഘാതമായ ഘടകം ഭൂമി എറ്റെടുക്കല്‍ പ്രശ്നങ്ങളാണ്. വികസനത്തിനും മറ്റും പലപ്പോഴും സ്വകാര്യഭൂമി എറ്റെടുക്കേണ്ടതായി വരും. ഇങ്ങനെ ഭൂമി എറ്റെടുക്കുന്പോള്‍ കൂടിയൊഴിപ്പിക്കപ്പെടുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ് സ്വന്തമായ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നതോടൊപ്പം സാമൂഹ്യവും സാംസ്കാരികവുമായ മാനസികവുമായ നിരവധി പ്രതിസന്ധികളെ അവര്‍ അഭിമുഖീകരിക്കേണ്ടി വരും. അതി നാല്‍ ഇപ്രകാരം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസവും ജീവിത നിലവാരവും ഉറപ്പു വരുത്തുന്നതിനും സാമൂഹ്യ സാംസ്കാരിക ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിനുമൊക്കെ സമഗ്രമായ ഒരു കാഴ്ചപ്പാടും മാനവികതയിലധിഷ്ഠിതമായ സമീപനവും സ്വീകരിച്ചേ മതിയാവൂ. സാമൂഹ്യ സുരക്ഷാ പുനരധിവാസ പദ്ധതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭൂമി എറ്റെടുക്കല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ
സംസ്ഥാനത്തെ അനധികൃത കയ്യേറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഈ സര്‍ക്കാര്‍ തയ്യാറല്ല. വ്യാജപട്ടയങ്ങളും കള്ള ആധാരങ്ങളും ഉള്‍പ്പെടെയുള്ള കൃതിമ രേഖകള്‍ സൃഷ്ടിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് കഠിനസിക്ഷ ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് വിവിധ കോടതികളിലും ലാന്‍റ് ബോര്‍ഡിയും ലാന്‍റ് ട്രീബ്യൂണലുകളിലും നിലവിലുള്ള നിരവധി കേസുകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കി മിച്ചഭൂമി എറ്റെടുക്കേണ്ടിയിരിക്കുന്നു സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവര്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും ഒരു തുണ്ട് ഭൂമിയും ഒരു കൊച്ചു വീടും എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍.


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പരിസ്ഥിതി വിനോദ സഞ്ചാരം പൗരാണികം എന്നിങ്ങനെ ശ്രദ്ധേയങ്ങളായ ഒട്ടനവധി കേന്ദ്രങ്ങള്‍ കൊട്ടാരങ്ങള്‍ കോട്ടകള്‍ തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ ചരിത്രപരവും പുരാവസ്തുപരവുമായി പ്രാധാന്യമുള്ള വിവിധ പ്രദേശങ്ങള്‍ എന്നിവയുടെ തനിമ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകത എടുത്തു പറയേണ്ടതില്ല.


ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവും ചരിത്രപരവും പൗരാണികവുമായി സംവേദനക്ഷമവും പ്രാധാന്യംഅര്‍ഹിക്കുന്നതുമായ കേരളത്തിലെ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം അവയുടെ തനിമ നിലനിര്‍ത്തുകയും സുസ്ഥിര വികസനം ഉറപ്പു വരുത്തുകയും വേണ്ടതുണ്ട്.


പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുകയും ഉറപ്പുവരുത്തുകയും ചെയ്യും വിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദുരന്ത നിവാരണത്തിന് അനുയോജ്യമാണ്.


നാല്പത് കൊല്ലം മുന്പ് ആരംബിത്ത റീ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പകുതിപോലും പൂര്‍ത്തിയായിട്ടില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ റീ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ ഇനിയും അര നൂറ്റാണ്ട് കൂടി വേണ്ടിവരും ഭൂമിയുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കൃത്യമായ ഭൂരേഖകളുണ്ടാകേണ്ടത് അനിവാര്യമാണ്.


വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രതേ്യകാവശ്യങ്ങള്‍ക്ക് പാട്ടത്തിന് നല്‍കിയിട്ടുള്ള നിരവധി എക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ട്. നിസ്സാര പാട്ടം നല്‍കി സംസ്ഥാനത്തിന്‍റെ സന്പത്ത് ചിലരെയെങ്കിലും ചൂഷണം ചെയ്യുകയാണ് പാട്ടക്കാലാവധി കഴിയുംമുന്പേ കപടമാര്‍ഗ്ഗത്തിലൂടെ ഭൂമി കയ്യടക്കുകയോ മറ്റുള്ളവര്‍ക്ക് വില്‍ക്കുകയോ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാലാവധി കഴിയുകയും വ്യവസ്ഥകള്‍ ലംഘിച്ച എല്ലാ പാട്ടക്കരാറുകളും റദ്ദാക്കി ഭൂമി തിരികെ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കേണ്ടതുണ്ട്.


ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന വിഷയം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 2001-ലെ സെന്‍സസ് പ്രകാരം സംസ്താനത്തെ ആദിവാസികളുടെ എണ്ണം 364189 ആണ്. 4.082 ഊരുകളിലായി 80 000ത്തോളം ആദിവാസി കുടുംബങ്ങളാണ് ഉള്ളത്. ഇവരില്‍ 22000 കുടുംബങ്ങളോളം ഭൂരഹിതരാണ്. 32000 ത്തോളം കുടുംബങ്ങള്‍ക്ക് ഒരേക്കറില്‍ താഴെ മാത്രമേ ഭൂമിയുള്ളൂ ഒരു കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ വീതം ഭൂമി നല്‍കണമെങ്കില്‍ 32000 എക്കര്‍ ഭൂമി ലഭിക്കേണ്ടതുണ്ട്. ആറളത്തിന് പുറമേ ആദിവാസികള്‍ക്ക് അനുവദിക്കുന്നതിനായി 19000 എക്കര്‍ ഭൂമി കൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും സുപ്രീം കോടതി യുടെ പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചാലേ ഭൂമി നല്‍കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,

സംസ്ഥാനത്ത് ഭൂമിയിന്മേലുള്ള നിക്ഷേപം വര്‍ദ്ധിച്ചു വരുന്നു. സാധാരണക്കാരില്‍ നിന്നും പാവപ്പെട്ടവരില്‍ നിന്നും ഭൂമി മോഹവില നല്‍കി വാങ്ങി കൂട്ടുന്ന ലാന്‍റ് മാഫിയ ശക്തി പ്രാപിക്കുന്നു. ഒരു പിടി സന്പന്നരുടെ കൈവശം ധാരാളം ഭൂമി എത്തിച്ചേരുവാനും സംസ്ഥാനത്തെ വലിയൊരു ഭൂപ്രദേശം അവരുടെ നിയന്ത്രണത്തിലാകുവാനും ഈ പ്രവണത വഴിവെക്കും. അതോടെ ഭൂമിയുടെ വിനിയോഗവും വിപണനവും നിയന്ത്രിക്കുംവിധം ഈ ഗുഢസംഘം വളര്‍ന്ന് വരുവാനും സാധാരണക്കാരനും പാവപ്പെട്ടവനും ജന്മനാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെടാനും സന്പന്നരുടെ ഒരു പുതിയ സാമൂഹ്യക്രമം രൂപപ്പെടുവാനും ഇതിടയാക്കും.

ദേശീയ പരിസ്ഥിതി നയത്തിനനുസരിച്ച് ഓരോ സംസ്ഥാനവും ഭൂവിനിയോഗ നയവും നിയമവും ആവിഷ്ക്കരിക്കേണ്ടതുണ്ട്. എന്നാല്‍ കേരളത്തില്‍ നാളിതുവരെ ഭൂവിനിയോഗത്തെപ്പറ്റി നയമോ നിയമോ രൂപീകരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ സമഗ്രവും ശാസ്ത്രീയവുമായ ഭൂവിനിയോഗ നയം അടിയന്തിരമായി രൂപീകരിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യ-തൊഴില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഉയര്‍ന്ന ഉല്പാദന ക്ഷമതയ്ക്കും കര്‍ഷകന്‍റെ ആദായം വര്‍ദ്ധിപ്പിക്കാനും പ്കൃതിയും ഭൂമിയും സംരക്ഷിക്കുവാനും ഉതകുന്ന രീതിയിലായിരിക്കണം ഭൂവിനിയോഗനയം രൂപീകരിക്കപ്പെടേണ്ടതെന്ന് ഗവണ്‍മെന്‍റ് കരുതുന്നു.
Post Comments/Suggestions

നയ ലക്ഷ്യങ്ങള്‍

ഭൂപരിഷ്ക്കരണ നിയമവും ചട്ടങ്ങളും സംരക്ഷിച്ചുകൊണ്ട് ഫലപ്രദമായി നടപ്പിലാക്കുക

സംസ്ഥാനത്തിന്‍റെ പൊതുവായ നയങ്ങളുമായി പൊരുത്തപ്പെടുന്ന ഭൂനയം ആവിഷ്ക്കരിക്കുക

സംസ്ഥാനത്തിനനുയോജ്യമായ സമഗ്രവും, ശാസ്ത്രീയവുമായ ഭൂവിജ്ഞാനസംവിധാനം വികസിപ്പിക്കുക

ശാസ്ത്രീയ ഭൂവിനിയോഗ രീതികള്‍ ആവിഷ്ക്കരിക്കുക

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി സംരക്ഷിക്കുകയും ഫലപ്രദവും, യുക്തിസഹവുമായ രീതിയില്‍ ഉപയുക്തമാക്കുകയും ചെയ്യുക;

പാട്ടവ്യവസ്ഥകളിലെ അപാകതകള്‍ പരിഹരിക്കുക, വ്യവസ്ഥകള്‍ ലംഘിക്കുന്ന പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കുക.

ഭൂരഹിതരല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക;

ഭൂരഹിതര്‍ക്ക് ഒരു തുണ്ട്് ഭൂമി ഒരു കൊച്ചു വീട് എന്ന സങ്കല്പം സാക്ഷാത്ക്കരിക്കുക.

ഭൂമിയില്‍ നിന്നുള്ള റവന്യു വരുമാനം വര്‍ദ്ധിപ്പിക്കുക;

ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ സേവനമേഖല നവീകരിക്കുക;

അവശേഷിക്കുന്ന മിച്ചഭൂമി മുഴുവന്‍ എറ്റെടുത്ത് പൊതുകാര്യങ്ങള്‍ക്ക് നീക്കിവെക്കുന്നതു കഴിച്ചുള്ള ഭൂമി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുക;

മാനുഷിക പരിഗണനക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഭൂമി എറ്റെടുക്കല്‍ പ്രക്രിയയ്ക്ക് രൂപം നല്‍കുക.

ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്ന നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കുക.

01.01.1977 ന് മുന്പുള്ള മുഴുവന്‍ മലയോര കര്‍ഷകര്‍ക്കും പട്ടയം വിതരണം ചെയ്യുക.

Post Comments/Suggestions

നയ തത്വങ്ങളും പ്രായോഗിക രീതികളും
ഭാഗം 1

ഭൂവിജ്ഞാന - വിവര ശേഖരണ സംവിധാനവും ശാസ്ത്രീയ ഭൂവിനിയോഗ രീതികളും


അനിയന്ത്രിതവും നിയമ വിരുദ്ധവുമായ ഭൂവിനിയോഗം മൂലമുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളേയും പ്രകൃതി ദുരന്തങ്ങളേയും അതിജീവിക്കുവാന്‍ ശാസ്ത്രീയ ഭൂവിനിയോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും സമഗ്രമായ ഭൂവിജ്ഞാന-വിവര ശേഖരണ സംവിധാനം വികസിപ്പിച്ചെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇനി പറയുന്ന നയപരിപാടികള്‍ ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നു.


നിലവിലുള്ള ഭൂവിനിയോഗക്രമത്തെക്കുറിച്ച് പഠനം നടത്തുകയും, അപഗ്രഥിക്കുകയും ചെയ്യും.

സര്‍ക്കാരിന്‍റെയും സര്‍ക്കാര്‍ ഇതര എജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചുകൊണ്ട് ഭൂവിനിയോഗത്തില്‍ പൊതുജനങ്ങളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഉതകുന്ന യുക്തമായ വേദി സൃഷ്ടിക്കും.


നദികളുടേയും കായലുകളുടേയും നീര്‍ത്തടങ്ങളുടേയും മറ്റ് ജലേ്രസാതസ്സുകളുടേയും ഫലപ്രദമായ വിനിയോഗത്തിനും സംരക്ഷണത്തിനും
തണ്ണീര്‍ത്തട വിവരശേഖരണ സംവിധാന (ണലഹേമിറ കിളീൃാമശേീി ട്യെേലാ) വും തണ്ണീര്‍ത്തട പരിപാലന സംവിധാന (ണലഹേമിറ ങമിമഴലാലി േട്യെേലാ) വും രൂപീകരിക്കും.


നദികള്‍, കായലുകള്‍, തോടുകള്‍, ജലാശയങ്ങള്‍ തുടങ്ങിയവ മലിനീകരണത്തിന് നിന്ന് മുക്തമാക്കും.

സുസ്ഥിര ഭൂവിനിയോഗത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാനതല പരിശീലനകേന്ദ്രമായി ലാന്‍റ് ആന്‍റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കും.

ഭൗമശാസ്ത്ര പഠനകേന്ദ്ര (ഇഋടട) ത്തിന്‍റെ സഹോയത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും.

ഭൂമിയുടെ പരിവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കും.


ഭൂവിനിയോഗ രംഗത്ത് പകരം പ്രയോഗിക്കാവുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കും.

കേരളത്തിന്‍റെ ഭൂപ്രദേശത്തെ വിവിധ ഭൂമേഖലകളായി (ഘമിറ ദീില)െ വേര്‍തിരിച്ച് അനുയോജ്യമായ ഭൂവിനിയോഗ രീതികള്‍ ആവിഷ്ക്കരിക്കും.

ഭൂവിനിയോഗമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളെ എകോപിപ്പിക്കുകയും ഭൂവിനിയോഗത്തില്‍ കാലാകാലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുവാനും ഉപദേശിക്കുവാനുമായി സംസ്ഥാന തലത്തില്‍ ഒരു സമിതി രൂപീകരിക്കുകയും ചെയ്യും.


ജില്ലകളില്‍ ഭൂവിനിയോഗ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിനും, അവലോകനം ചെയ്യുന്നതിനും ജില്ലാതല അവലോകന സമിതികള്‍ രൂപീകരിക്കും.


അനിയന്ത്രിതമായ മണല്‍ വാരല്‍, മണലൂറ്റല്‍, ചെളിയെടുക്കല്‍, കുന്നിടിക്കല്‍, പാറ പൊട്ടിക്കല്‍, വയലുകളിലും ജലാശയങ്ങളിലും ഉള്ള അനധികൃത കയ്യേറ്റം എന്നിവ തടയാനും കായല്‍ നദീതീര സംരക്ഷണം ഉറപ്പുവരുത്താനുമുള്ള നിയമ നിര്‍മ്മാണങ്ങളോടൊപ്പം ഇവ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.


സംസ്ഥാനത്തെ നദികളും ജലേ്രസാതസ്സുകളും (നീര്‍ചാലുകള്‍, കായലുകള്‍, ശുദ്ധജലതടാകങ്ങള്‍, അഴിമുഖപ്രദേശങ്ങള്‍, പൊയ്കകള്‍, ചതുപ്പുനിലങ്ങള്‍ തുടങ്ങിയവ) സംരക്ഷിത മേഖലകളായി നിയമംമൂലം പ്രഖ്യാപിക്കും. സംരക്ഷിത മേഖലയില്‍ കയ്യേറ്റം ചെയ്യുന്നതോ നികത്തുന്നതോ മണല്‍ ഖനനം നടത്തുന്നതോ മലീസമാക്കുന്നതോ ആയ എതു പ്രവര്‍ത്തിയും നിയമംമൂലം നിരോധിക്കുന്നതും ശിക്ഷാര്‍ഹമാക്കുന്നതുമാണ്.


കടല്‍ഭിത്തികല്‍, പുലിമുട്ടുകള്‍ എന്നിക്കു പുറമേ ജൈവസംരക്ഷണ രീതികള്‍, മറ്റു രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ കൂടി ഉപയോഗിച്ചുകൊണ്ട് തീരദേശ സംരക്ഷണം ഉറപ്പുവരുത്തുകയും കടലോര മേഖലയിലെ കയ്യേറ്റങ്ങള്‍ അനധികൃത ഭൂമിയിടപാടുകളും കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യും.


ഭൂമിശാസ്ത്രപരമായോ, പാരിസ്ഥിതികമായോ, കാലാവസ്ഥപരമായോ, ചരിത്രപരമായോ, പൗരാണികമായോ, സംവേദനക്ഷമമായ പ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, തനിമ നിലനിര്‍ത്തുന്നതിനും, സുസ്ഥിര വികസനം സാദ്ധ്യമാക്കുന്നതിനുംവേണ്ടി അത്തരം പ്രദേശങ്ങള്‍ സംരക്ഷിത പ്രദേശങ്ങളായി നിലനിര്‍ത്തും.


നെല്‍പ്പാടങ്ങളുടെ സംരക്ഷണാര്‍ത്ഥം സംസ്ഥാനത്തെ വ്യത്യസ്ത നെല്‍വയല്‍ മേഖലകളും പാടശേഖരങ്ങളും, നെല്ലുല്പാദനപ്രദേശങ്ങളായി പ്രഖ്യാപിക്കും. ഈ നെല്‍പ്പാടങ്ങള്‍ നികത്തുന്നതും പരിവര്‍ത്തനം ചെയ്യുന്നതും പരിപൂര്‍ണ്ണമായി നിരോധിക്കും. വിവിധ ജലസേചന പദ്ധതികളുടെ കീഴില്‍ വരുന്ന നെല്‍വയലുകളും പാടശേഖരങ്ങളും നികത്താനോ പരിവര്‍ത്തനം ചെയ്യാനോ അനുമതി നല്‍കുകയില്ല.


തരിശുഭൂമി വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും


കണ്ടല്‍ക്കാടുകള്‍, പൈതൃക പ്രാധാന്യമുള്ള പാറകള്‍, കാവുകള്‍, കുളങ്ങള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പു വരുത്തും.


പാടശേഖരങ്ങളിലും, തണ്ണീര്‍ത്തടങ്ങളിലും വികസനപ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കുന്പോല്‍ അവ ശാസ്ത്രീയവും പരിസ്ഥിതിക്ക് അനുയോജ്യവുമായിരിക്കുമെന്ന് ഉറപ്പു വരുത്തും.


ത്രിതല ഭരണ സമിതികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി നിയമത്തിലെ വ്യവസ്ഥകള്‍ പ്രാദേശിക തലത്തില്‍ നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളേയും സന്നദ്ധ സംഘടനകളേയും ഉള്‍പ്പെടുത്തി പാരിസ്ഥിതിക സംരക്ഷണം ഉറപ്പു വരുത്തും.

Post Comments/Suggestions


ഭാഗം 2

സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണവും സേവന നവീകരണവും



സംസ്ഥാനത്തിന്‍റെ പൊതുസ്വത്തുക്കളുടെ സംരക്ഷകന്‍ എന്ന നിലയില്‍ ഭൂമിയുടെ പരിപാലനം സര്‍ക്കാരിലാണ് നിക്ഷിപ്തമായിട്ടുള്ളത് എന്നതിനാല്‍ ഇനി പറയുന്ന നിയമപരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നു.


ഭൂപരിഷ്ക്കരണ നിയമവും ചട്ടങ്ങളും ലംഘിച്ചുകൊണ്ടുള്ള ഭൂമി കൈമാറ്റങ്ങള്‍ തടയുന്നതിന് കര്‍ശന നിലപാടുകല്‍ സ്വീകരിക്കും.


പുറന്പോക്ക് ഭൂമി, പാട്ടത്തിന് നല്‍കിയിട്ടുള്ള റവന്യൂ ഭൂമി ബോട്ട്-ഇന്‍-ലാന്‍റ് (റവന്യൂ റിക്കവറി നിയമപ്രകാരമുള്ളവ), മിച്ച ഭൂമി, ഉപയുക്തമാക്കാത്ത പൊന്നുംവിലക്കെടുത്ത ഭൂമി, അന്യംനിന്ന ഭൂമി എന്നിങ്ങനെ വിവിധ തരത്തില്‍ സര്‍ക്കാരിന്‍റെ കൈവശത്തിലുള്ള ഭൂമി സംരക്ഷിക്കുന്നതിനായി സംസ്ഥാനത്ത് കേരള സ്റ്റേറ്റ് ലാന്‍റ് ബാങ്ക് രൂപീകരിക്കും.

പട്ടണപ്രദേശങ്ങളിലെ റവന്യൂ ഭൂമി ഫലപ്രദമായി ഉപയുക്തമാക്കുന്നതിന് അനിയോജ്യവും സര്‍ക്കാരിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്നതുമായ രീതിയിലുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കും.

അന്യസംസ്ഥാനങ്ങളിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുസ്വത്ത് സംരക്ഷിക്കുകയും ഫലപ്രദമായി വിനിയോഗിക്കുയും ചെയ്യു.


മിച്ചഭൂമി കേസുകള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിച്ച് മിച്ചഭൂമി എറ്റെടുക്കും.


റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി 01.01.1977 ന് മുന്പുള്ള മുഴുവന്‍ മലയോര കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യും.


ഭൂരഹിതര്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും, സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവര്‍ക്കും ഭൂമിയും വീടും നല്‍കും.


ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കുന്ന നടപടി സമയബന്ധിതമായി നടപ്പാക്കും.


ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ ഭൂമി കൈമാറാതിരിക്കാനും കയ്യേറപ്പെടാതിരിക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കും.


റീ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.


റവന്യൂ വകുപ്പിന് തനതായ ഒരു വെബ് സൈറ്റ് ആരംഭിക്കും.


പൊതുജനങ്ങളുടെ അനേ്വഷണങ്ങള്‍ക്കും, സംശയ ദൂരീകരണത്തിനും, പരാതികള്‍ ബൊധിപ്പിക്കുന്നതിനും ടോള്‍ ഫ്രീ സിറ്റിസണ്‍ കാള്‍ സെന്‍റര്‍ സ്ഥാപിക്കും.


സംസ്ഥാനത്ത് റവന്യൂ ഓഫീസുകള്‍ സന്പൂര്‍ണ്ണമായി കംപ്യൂട്ടര്‍വത്ക്കരിക്കുകയും ഭൂമി സംബന്ധമായ എല്ലാ രേഖകളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ടട്ട് സ്ക്രീന്‍ ബൂത്തുകള്‍ സ്ഥാപിച്ച് ഭൂരേഖകള്‍ പരിശോധിക്കാനും ആവശ്യക്കാര്‍ക്ക് രേഖകളുടെ പകര്‍പ്പ് എടുക്കുന്നതിനുമുള്ള സംവിധാനം എര്‍പ്പെടുത്തുകയും ചെയ്യും.


കേരള സംസ്ഥാന റവന്യൂ മാനുവല്‍ കാലാനുസൃതമായി പരിഷ്ക്കരിച്ച് പ്രസിദ്ധീകരിക്കും.

റവന്യൂ, റജിസ്േ്രടഷന്‍, സര്‍വ്വേ വകുപ്പുകളുടെ പ്രവര്‍ത്തനം പരസ്പരം ബന്ധിപ്പിക്കുകയും എകോപിതവും സേവനോന്മുഖവുമായ പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ അവയെ സന്നദ്ധമാക്കുകയും ചെയ്യും.


ഓരോ പ്രദേശത്തേയും ഭൂമിയുടെ ന്യായവില (എമശൃ ഢമഹൗല) ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് കാലാകാലങ്ങളില്‍ പുനര്‍നിര്‍ണ്ണയിക്കും.


നിയമവിരുദ്ധമായി ഭൂമി വാങ്ങി കൂട്ടുന്നതിനെയും ഭൂസ്വത്ത് കയ്യടക്കുന്നതിനേയും കര്‍ശനമായി തടയാന്‍ നിയമ നിര്‍മ്മാണമുള്‍പ്പെടെയുള്ള നടപടികള്‍ ആവിഷ്ക്കരിക്കും.


പട്ടണപ്രദേശങ്ങളിലെ റവന്യൂ ഭൂമി ഫലപ്രദമായി ഉപയുക്തമാക്കുന്നതിന് അനുയോജ്യവും സര്‍ക്കാരിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്നതുമായ രീതിയിലുമുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കും.

ഭാവിയില്‍ വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്പോള്‍ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് കര്‍ശന വ്യവസ്ഥകള്‍ പ്രകാരം മാത്രമായിരിക്കും അനുവദിക്കുക.


തോട്ടങ്ങളിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും തോട്ടങ്ങള്‍ തുണ്ടു തുണ്ടാക്കി വില്‍ക്കുന്നതും, മറ്റാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനപ്പെടുത്തുന്നതും കര്‍ശനമായി തടയും.


വ്യക്തമായ മനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കുന്ന പാട്ടത്തുക കൃത്യമായി ഈടാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. പാട്ടവ്യവസ്ഥകള്‍ പാലിക്കാത്തവരുടെ പാട്ടം റദ്ദാക്കി ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചെടുക്കും. പാട്ടവ്യവസ്ഥകളിലെ അപാകതകള്‍ പരിഹരിക്കുകയും പാട്ടനിരക്കുകള്‍ തുടങ്ങിയ വിവിധതരം നികുതികളും ഫീസുകളും കാലോചിതമായി പരിഷ്ക്കരിക്കും.


മിച്ചഭൂമി സമയബന്ധിതമായി എറ്റെടുക്കുന്നതിനും കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലെ കാലവിളംബം ഒഴിവാക്കുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്കുള്ള ഭൂമി വിതരണം ത്വരിതപ്പെടുത്തുന്നതിനും ഭൂപരിഷ്ക്കരണ നിയമത്തില്‍ വ്യവസ്ഥ ചെയ്ത പ്രകാരം റിവ്യൂ ബോര്‍ഡ് രൂപീകരിക്കും.


പുറന്പോക്ക് ഭൂമി കയ്യേറ്റങ്ങളില്‍ നിന്ന് മുക്തമാക്കും, പുറന്പോക്ക് ഭൂമിയില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും വൃക്ഷങ്ങളില്‍ നിന്നുള്ള ആദായം വര്‍ഷംതോറും ലേലം ചെയ്ത് വില്‍ക്കുകയും ചെയ്യും. വിവിധ സര്‍ക്കാരോഫീസ് കോന്പൗണ്ടുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഫലവൃക്ഷങ്ങളും, മരുന്നുചെടികളും നട്ടുപിടിപ്പിക്കും.


റവന്യൂ ഓഫീസുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അവിടങ്ങളില്‍പൊതുജനസൗഹൃദ സേവനം ഉറപ്പുവരുത്തുകയും ചെയ്യും.

റവന്യൂ ജീവനക്കാരുടെ കാര്യക്ഷമതയും സേവനസൗകര്യവും മെച്ചപ്പെടുത്തും.


ചരിത്രപ്രാധാന്യമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സംരക്ഷിത സ്മാരകങ്ങളായി നിലനിര്‍ത്തും.

തിരുവിതാംകൂറിലെയും, കൊച്ചിയിലെയും മലബാറിലെയും ചരിത്രപ്രാധാന്യമുള്ള പഴയ റവന്യൂ റെക്കോര്‍ഡുകള്‍ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കും.
Post Comments/Suggestions

സംഗ്രഹണം

ഭൂമിയും പ്രകൃതി സന്പത്തും വിലപിടിച്ച പൊതുസ്വത്താണ്. അത്യാഗ്രഹം കൂടാതെ അതിനെ അനുഭവിക്കമമെന്നാണ് പൗരാണിക സംസ്കൃതി നമ്മെ പഠിപ്പിച്ചത്. പരിപാലിക്കുന്നതോടൊപ്പം വരും തലമുറക്ക് കൂടി ഉപകാരമാകുന്ന രീതിയില്‍ പ്രകൃതി സന്പത്ത് അമിത ചൂഷണത്തില്‍ നിന്നും നശീകരണപ്രവര്‍ത്തനങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടണം. ഇതിനുള്ള പ്രാഥമിക ചുമതലയും അധികാരവും നിക്ഷിപ്തമായിരിക്കുന്നത് ഭരണാധികാരികളിലാണ്. അതിനാല്‍ ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ച് വികസനത്തിലധിഷ്ഠിതമായി കാഴ്ചപ്പാടും, നയവും രൂപീകരിക്കേണ്ടിയിരിക്കുന്നു.


പുരാതനകാലത്തെ കേരളത്തില്‍ ഭരണാധികാരികള്‍ക്ക് ഭൂമിയില്‍ എതൊരവകാവും ഉണ്ടായിരുന്നില്ല. ഈ നാട്ടിലെ വനവും നദിയും പോലും സ്വകാര്യ സന്പത്തായിരുന്നു. തിരുവിതാംകൂറിലോ, കൊച്ചിയിലോ, മലബാറിലോ ഭൂമിയുടെ യഥാര്‍ത്ഥ ഉടമകള്‍ ജനങ്ങളോ അധികാരികളോ ആയിരുന്നില്ല. പ്രത്യുത, ജന്മിമാര്‍ ഉള്‍പ്പെടെയുള്ള ഇടത്തട്ടുകാരായിരുന്നു ഭൂമിയുടെ കൈകാര്യകര്‍ത്താക്കള്‍. ഇതിനെതിരെ ഉയര്‍ന്നുവന്ന ശക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമാണ് ഭൂപരിഷ്ക്കാരങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഭൂപരിഷ്ക്കരണമെന്ന കാഴ്ചപ്പാട് ശക്തിപ്പെടുകയും എെക്യകേരള പിറവിയോടെ എകീകൃത രൂപത്തിലുള്ള ഭൂപരിഷ്ക്കരണത്തിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

1979 ല്‍ തുടങ്ങിവെച്ച ഭൂപരിഷ്ക്കരണം അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കുക എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഈ സര്‍ക്കാരിന്‍റെ പ്രാഥമിക പരിഗണന. അതിനനുസൃതമായി അവശേഷിക്കുന്ന മിച്ചഭൂമി മുഴുവന്‍ എറ്റെടുക്കാന്‍ നടപടികളാരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം സംസ്ഥാനത്തിന്‍റെ പൊതുസ്വത്ത് സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാരിനുള്ളത്. സംസ്ഥാനത്തിന്‍റെ മണ്ണും, വെള്ളവും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുവാനും, അവ നശിപ്പിക്കുവാനോ കയ്യേറാനോ ചൂഷണത്തിനിരയാക്കാനോ ആരേയും അനുവദിക്കുകയില്ല എന്ന് പ്രഖ്യാപിക്കുവാനും അനധികൃത കയ്യേറ്റങ്ങളും മാഫിയ ഇടപാടുകളും അവസാനിപ്പിച്ചുകൊണ്ട് ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള പദ്ധതികളും വികസന കാഴ്ചപ്പാടുകളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധത വെളിവാക്കുകയാണ് ഈ ഭൂനയം കൊണ്ട് ഉദ്ദേശിക്കുന്നത്.


ഈദൃശ കാഴ്ചപ്പാടോടെ തയ്യാറാക്കിയ സംസ്ഥാന ഭൂനയത്തിന്‍റെ കരട് രൂപമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ കരട് നയരേഖ എല്ലാവരുടെയും സജീവ ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കേണ്ടതും മികവുറ്റ നയം ആവിഷ്ക്കരിക്കുവാന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകാണ്ടുള്ള സമഗ്ര നയ സമീപന രേഖയ്ക്ക് രൂപം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതൊടൊപ്പം നയങ്ങളുടെ വിശാലമായ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ആവശ്യമായ നിയമനിര്‍മ്മാണങ്ങളുള്‍പ്പെടെ നടത്തിക്കൊണ്ട് അവയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ നിരവേറ്റാനുതകുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും വേണം.


താലൂക്ക് വികസന സമിതി വില്ലേജ് സഭ, ജനകീയ അദാലത്തുകള്‍ തുടങ്ങിയ ജനകീയ പങ്കാളിത്തവും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഈ നയം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

കെ.പി. രാജേന്ദ്രന്‍

റവന്യൂ വകുപ്പ് മന്ത്രി
Post Comments/Suggestions

Click here to Download .pdf Version